Sunday November 18th, 2018 - 10:02:pm
topbanner

മാധ്യമ പ്രവർത്തകരെ അപമാനിച്ച് ഷാനിമോൾ ഉസ്മാൻ: പ്രമുഖ ചാനലുകളെത്തിയില്ലെന്ന് കാരണം കാട്ടി വാർത്താ സമ്മേളനം ഒഴിവാക്കി

suvitha
മാധ്യമ പ്രവർത്തകരെ അപമാനിച്ച് ഷാനിമോൾ ഉസ്മാൻ: പ്രമുഖ ചാനലുകളെത്തിയില്ലെന്ന് കാരണം കാട്ടി വാർത്താ സമ്മേളനം ഒഴിവാക്കി

ആലപ്പുഴ: ശനിയാഴ്ച രാവിലെയാണ് ഷാനിമോൾ ഉസ്മാൻ വാർത്താ സമ്മേളനം നടത്തുന്നുവെന്ന് മാധ്യമ പ്രവർത്തകരെ അറിയിച്ചത്. നടി അക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നടൻ മുകേഷിനെതിരെ ബിന്ദുകൃഷ്ണ കോലം കത്തിച്ച് പ്രതിഷേധിച്ച വാർത്തകൾ ചാനലുകളിൽ രാവിലെ മുതൽ വന്ന് തുടങ്ങിയിരുന്നു. ഷാനിമോൾ ഉസ്മാൻ പ്രമുഖ ചാനലുകളിലെ റിപ്പോർട്ടർമാരെയും വിളിച്ച് വാർത്താ സമ്മേളനമുണ്ടെന്ന കാര്യം ഫോണിലൂടെ പറഞ്ഞു. ആലപ്പുഴയിലെ ഒട്ടുമിക്ക ചാനലുകാരും കുട്ടനാട്ടിലെ മടവീഴ്ച സ്ഥലങ്ങളിലെ വാർത്തയെടുക്കാൻ രാവിലെ തന്നെ അവിടേക്ക് തിരിച്ചിരുന്നു.

11.30 യോടെ ഷാനിമോൾ ഉസ്മാൻ പ്രസ്സ് ക്ലബ്ബിലെത്തിയപ്പോൾ പത്രക്കാരും, പ്രദേശിക ചാനലുകളും മാത്രമാണുണ്ടായിരുന്നത്. പ്രമുഖ ചാനലിൽ മുഖം വരില്ലെന്നറിഞ്ഞതോടെ കാത്തിരുന്ന പത്രക്കാരെ അവഹേളിച്ച് പ്രസ്സ് ക്ലബ്ബിൽ നിന്നും നേതാവ് തിരികെ മടങ്ങി. മലയാള മനോരമ, മാതൃഭൂമി, മാധ്യമം, ദേശാഭിമാനി,ജൻമഭൂമി, ജനയുഗം, വീക്ഷണം, ദീപിക, സുപ്രഭാതം, എ.സി.വി ന്യൂസ് ചാനൽ, സെവൻസ്റ്റാർ എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികൾ ഇരിക്കേയാണ് കോൺഗ്രസ്സ് നേതാവ് പ്രമുഖ ചാനലില്ലെന്ന കാരണത്താൽ വിളിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരെ അപമാനിച്ചിറങ്ങി പോയത്.

ഈ ഒരു വാർത്താ സമ്മേളനത്തിനു വേണ്ടി മാത്രമായാണ് മാധ്യമ പ്രവർത്തകർ ക്ലബ്ബിൽ എത്തിയതും. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടേ അവരുടെ ഓഫീസുകളുമായി താൻ ബന്ധപ്പെട്ടോളാമെന്ന് അറിയിച്ചാണ് നേതാവ് മടങ്ങിയത്. വാർത്താ സമ്മേളനത്തിയ മാധ്യമ പ്രവർത്തകർ പ്രസ്സ് ക്ലബ്ബ് ഭരണസമിതിയെ അതൃപ്തിയറിയിച്ചു. മടവീഴ്ച മൂലം ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നമാണോ വലുത്? ഷാനിമോൾ നടിയെ അക്രമിച്ചതിനെതിരെ പ്രതിഷേധമറിയിക്കുന്നതാണോ വലുതെന്ന ചോദ്യം മാധ്യമ പ്രവർത്തകർ പരസ്പരം ചോദിച്ചു. വൈകിട്ടത്തെ ചാനൽ ചർച്ചയിൽ പങ്കെടുക്കാനുള്ള നേതാവിന്റ് ശ്രമമാണ് മാധ്യമ പ്രവർത്തകരെ അപമാനിച്ചതിന് പിന്നിലെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ പ്രതികരിച്ചു

English summary
Shanimol Usman has been humiliated by journalists: The news conference was canceled due to lack of popular channels
topbanner

More News from this section

Subscribe by Email