Tuesday December 18th, 2018 - 6:49:pm
topbanner

വഞ്ചന തന്നെ ; എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മകന്‍ വീണ്ടും സ്വകാര്യ സ്‌കൂളില്‍ ; സിപിഎം കണ്ണൂര്‍ ഘടകത്തില്‍ അമര്‍ഷം

suji
വഞ്ചന തന്നെ ; എ എന്‍ ഷംസീര്‍ എംഎല്‍എയുടെ മകന്‍ വീണ്ടും സ്വകാര്യ സ്‌കൂളില്‍ ; സിപിഎം കണ്ണൂര്‍ ഘടകത്തില്‍ അമര്‍ഷം

വാക്കു കൊണ്ട് പറഞ്ഞാല്‍ മാത്രം പോരാ പ്രവര്‍ത്തി കൊണ്ട് ചെയ്താല്‍ കൂടിയേ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വീകാര്യനാകൂ, മാതൃകയാകൂ. സിപിഎമ്മിന്റെ യുവ എംഎല്‍എ എ എന്‍ ഷംസീര്‍ എംഎല്‍എ കണ്ണൂര്‍ ഘടകത്തിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നേരത്തെ ചാനലുകളില്‍ പൊട്ടിത്തെറിച്ചും ഭീഷണി മുഴക്കിയും ചോര തിളപ്പിച്ച എംഎല്‍എ വാക്കിന് വിപരീതമായി പ്രവര്‍ത്തിച്ചാണ് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കാന്‍ പരിശ്രമിക്കേ എംഎല്‍എ ഷംസീര്‍ മകനെ ചേര്‍ത്തത് സ്വകാര്യ വിദ്യാലയത്തിലായിരുന്നു. തെറ്റു തിരുത്താന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചതോടെ കണ്ണൂരിലെ സ്‌കൂളിലേക്ക് മാറ്റിയ എംഎല്‍എ രഹസ്യമായി വീണ്ടും മകനെ പ്രൈവറ്റ് സ്‌കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. ചിന്മയ സ്‌കൂളില്‍ ചേര്‍ത്തിരിക്കുകയാണ് എംഎല്‍എ ഇപ്പോള്‍.

മകന്‍ സ്വകാര്യ സ്‌കൂളില്‍ പോകുമ്പോള്‍ മറ്റ് മാതാപിതാക്കളെ ഉപദേശിച്ച് മക്കളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ സ്വന്തം ചിത്രമടിച്ച വിദ്യാഭ്യാസ കലണ്ടറിലൂടെ എംഎല്‍എ ആഹ്വാനം ചെയ്തിരുന്നു. ഇതും വിവാദമായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നാണ് ഷംസീര്‍ പറയുന്നത്. മകന്റെ സ്‌കൂളിനെതിരെ പാര്‍ട്ടി നടത്തിയ തൊഴില്‍ സമരത്തില്‍ നിന്നും എംഎല്‍എ ഒഴിഞ്ഞു നിന്നിരുന്നു. തന്റെ പാര്‍ട്ടിയിലെ ഉന്നത ബന്ധം ഷംസീര്‍ ഉപയോഗപ്പെടുത്തുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി.

ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ചില നീക്കങ്ങള്‍ നടത്തുന്നതിന് പിന്നിലും ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്നാരോപണമുണ്ട്. ഏതായാലും യുവ എംഎല്‍എയുടെ ഇനിയുള്ള ന്യായീകരണം എന്താകുമെന്ന് കാത്തിരിക്കുകയാണ് മാധ്യമങ്ങളും.

 

Read more topics: shamzeer mla , son, private school
English summary
shamzeer mla son again in private school
topbanner

More News from this section

Subscribe by Email