Sunday September 23rd, 2018 - 6:12:am
topbanner

എന്റെ മകന്‍ ശാലോമിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു ഞാന്‍ ക്ഷമിക്കുന്നു....വൈറലാകുന്നു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

rajani v
എന്റെ മകന്‍ ശാലോമിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു ഞാന്‍ ക്ഷമിക്കുന്നു....വൈറലാകുന്നു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

സ്‌കറിയാ തോമസ്

കൊട്ടാരക്കര:ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം ലഭിച്ച ആണ്‍കുട്ടിക്ക് ഡോക്ടറുടെ കൈപിഴ കൊണ്ട് ജീവശവമായ സംഭവത്തെ ക്ഷമിച്ച അമ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി.കൊട്ടരക്കര സ്വദേശിനിയായ ജിജി നിക്സണ്‍ എന്ന മുപ്പത്തൊന്‍പത്കാരിയാണ് തന്റെ പ്രിയമകന്റെ ജനനത്തില്‍ ആശുപത്രി അധികൃതര്‍ക്ക് ഉണ്ടായ വീഴ്ച വിവരിച്ചുകൊണ്ട് പോസ്റ്റ് ഇട്ടിരിക്കുന്നത്.ഏഴു വര്‍ഷത്തിന് ശേഷം ഇത്തരമൊരു പോസ്റ്റ് ഇട്ടതിന്റെ ജിജിയും ഭര്‍ത്താവ് നിക്സണും വ്യക്തമാക്കുന്നത് ഇ പ്രകാരമാണ് തങ്ങളുടെ കുട്ടി മന്ദബുദ്ധിയാണ്, മറ്റ് തരത്തിലുള്ള ആരോപണങ്ങള്‍ ഏറി വന്നതാണ് കാരണം പൊതു ജനങ്ങളെ അറിയിക്കുന്നതിനാണ് എന്നു പറയുന്നു.

അതോടൊപ്പം ഇന്ന് സമൂഹം എന്ത് പ്രശ്നങ്ങള്‍ ഉണ്ടായാലും അക്രമണ മാര്‍ഗത്തിലൂടെയാണ് പ്രതികരിക്കുന്നതെന്നും അതല്ല ശരിയെന്നും ക്ഷമിച്ചിരിക്കുന്നു എന്ന വാക്കിലൂടെ പ്രതികരിക്കാമെന്നും സമൂഹത്തെ പഠിപ്പിക്കുകയാണ്. പോസ്റ്റ് ഇട്ട് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ വിവിധ ഗ്രൂപ്പുകളിലേയ്ക്കും മറ്റും ഷെയര്‍ ചെയ്ത് ഒരു ലക്ഷത്തില്‍ പരം ആളുകള്‍ വായിച്ചു.

എന്റെ മകന്‍ ശാലോമിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു ഞാന്‍ ക്ഷമിക്കുന്നു....ക്ഷമിക്കാനാണ് എന്റെ യേശു എന്നെ പഠിപ്പിച്ചത് ! എന്നു പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്.കൊട്ടാരക്കര ടൗണിലെ ഒരു ഡോക്ടര്‍ നടത്തുന്ന ആശുപത്രിയാണ് സംഭവം നടന്നത്.ഭയങ്കരമായ ബ്ളീഡിംഗ് നടക്കുമ്പോള്‍ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അനസ്തേഷ്യ ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ മൂന്ന് മണിക്കൂറിലധികം വൈകിയാണ് ഓപ്പറേഷന്‍ നടത്തിയത്.

ഓപ്പറേഷന്‍ കഴിഞ്ഞ ഉടനെ കുഞ്ഞിനെ പിതാവിന്റെ കൈയ്യില്‍ എല്പ്പിച്ച് 80 ശതമാനത്തില്‍ അധികം മത്സിഷ്‌കമരണം സംഭവിച്ചിരിക്കുന്നു എന്ന് അറിയിച്ചു. അരമണിക്കൂറിനുള്ളില്‍ അമ്മയെയും കുട്ടിയേയും ഈ ആശുപത്രി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്തു. ഉടന്‍ തന്നെ സമീപത്തുള്ള ലൈഫ് ലൈന്‍ ആശുപത്രിയില്‍ എത്തിച്ചതിനാലാണ് ശാലോം ഇന്നും ജീവിച്ചിരിക്കുന്നത്. 20ശതമാനം മാത്രമാണ് ശാലോമിന്റെ അവയവങ്ങള്‍ പ്രവര്‍ത്തികത്തുള്ളൂ.
ഇപ്പോള്‍ ഇത്തരമൊരു പോസ്റ്റ് ഇട്ടത് ആശുപത്രിയോടെ ഡോക്ടറോടെ ഉള്ള വൈരാഗ്യം തീര്‍ക്കാനല്ലന്നും സ്ത്യാവസ്ഥ എന്താണെന്ന് അറിയിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം ചെയ്തതാണെന്നും വ്യക്തമാക്കുന്നു.


ജിജിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എന്റെ മകന്‍ ശാലോമിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു് ഞാന്‍ ക്ഷമിക്കുന്നു....ക്ഷമിക്കാനാണു് എന്റെ യേശു എന്നെ പഠിപ്പിച്ചതു് !ഇതു് എന്റെ മകന്‍ ശാലോം. ഒരു ഡോക്ടറിന്റെ കൈപ്പിഴ എന്റെ കുഞ്ഞിന്റെ ശരീരം 80 % തളര്‍ത്തിക്കളഞ്ഞു. ഏഴു വയസ്സുള്ള എന്റെ മകന്‍ ശാലോമിനു സ്വയം നടക്കുവാനൊ, സ്വന്തം കാര്യങ്ങള്‍ ചെയ്യുവാനൊ സാധ്യമല്ല.
ഡോക്ടര്‍മാര്‍ ചെയ്യുന്നതു് മഹത്തായ സേവനം തന്നെയാണു്. എന്നാല്‍ മനഃസാക്ഷി മരവിച്ച അനേകം ഡോക്ടര്‍മാരുണ്ടു്. അങ്ങനെയുള്ള ഡോക്ടര്‍മാര്‍ക്കു ലാഭത്തില്‍ മാത്രം ആണു് കണ്ണു്. അങ്ങനെ യുള്ള ഒരു ഡോക്ടറിന്റെ പണത്തോടുള്ള ആഗ്രഹം എന്റെ കുഞ്ഞിന്റെ ജീവിതം ആണു് തകര്‍ത്തെറിഞ്ഞതു്.

ശാലോമിന്റെ ജനനം ഒരു സര്‍ജറി വഴിയാണു് സംഭവിച്ചതു്. ഭയങ്കരമായ ബ്ളീഡിംഗ് നടക്കുമ്പോള്‍ ആണു് എന്നേ കൊട്ടാരക്കരയുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു്. ഗുരുതര അവസ്ഥയിലാണു് എന്നെ ആശുപത്രിയില്‍ അഡ്മിറ്റു് ചെയ്തതു്. എന്നാല്‍ അനസ്തേഷ്യ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്ന ആശുപത്രി അധികൃതര്‍ , ഡോക്ടറിനെ എത്തിച്ചതു് 3 മണിക്കൂറിനു ശേഷമാണു്. അപ്പോഴേക്കും എന്റെ കുഞ്ഞിന്റെ തലച്ചോറു ശ്വാസം കിട്ടാതെ 80% മരിക്കുകയും അവന്റെ ശരീരം പൂര്‍ണ്ണമായും തളര്‍ന്നു പോവുകയും ചെയ്തിരുന്നു.

അങ്ങനെ അന്നുമുതല്‍ ഇന്നുവരെ എന്റെ മകന്‍ ശാലോം എഴുന്നേറ്റിട്ടില്ല. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി അവന്‍ ശരീരം എണ്‍പ്പതു് ശതമാനവും തളര്‍ന്നു മരിച്ചു് ജീവിക്കുകയാണു്. അങ്ങനെ ആശുപത്രി ഉടമയായ ഒരു ഡോക്ടറിന്റെ അല്പം പണത്തോടുള്ള ആഗ്രഹം എന്റെ മകന്റെ ജീവിതം തകര്‍ത്തുകളഞ്ഞു. അനസ്തേഷ്യാ ഡോക്ടര്‍മാര്‍ ഇല്ലാതിരുന്ന ഘട്ടത്തില്‍ അവര്‍ തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയിലേക്കു് ഞങ്ങളെ റെഫര്‍ ചെയ്തിരുന്നുവെങ്കില്‍ ഞങ്ങളുടെ പൊന്നുമകനു് ഈ ദുര്‍ഗതി ഉണ്ടാവുമായിരുന്നില്ല.

ഞങ്ങള്‍ , ഞങ്ങളുടെ കുഞ്ഞിന്റെ ജീവിതം തകര്‍ത്ത ആ ഡോക്ടറിനോടു യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുന്നു. ഡോക്ടര്‍ നിങ്ങളോടു് ഞങ്ങള്‍ക്കു് ഒരു വിരോധവും ഇല്ല. എന്നാല്‍ , ഡോക്ടര്‍, അങ്ങയോടു് ഞങ്ങള്‍ക്കു് ഒരു അപേക്ഷയുണ്ടു്, അങ്ങു് ഇനിയും പണത്തെ ഇത്രമാത്രം സ്നേഹിക്കരുതു്. ഡോക്ടര്‍.....ശാലോമിനോടു ചെയ്തതുപോലെ മറ്റൊരു കുഞ്ഞിനോടും, അങ്ങു് ഇനി ഒരിക്കലും.. ചെയ്യരുതു്. ഡോക്ടര്‍....യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ അങ്ങയോടു് ക്ഷമിക്കുന്നു....ദൈവം അങ്ങയോടു് ക്ഷമിക്കട്ടെ !

 

Read more topics: shalom mother, facebookpost, viral
English summary
shalom mother facebookpost viral
topbanner

More News from this section

Subscribe by Email