Friday September 21st, 2018 - 11:41:am
topbanner
Breaking News

ജെസ്‌നയ്ക്ക് പിന്നാലെ ഷബിനയും ; കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു

suji
ജെസ്‌നയ്ക്ക് പിന്നാലെ ഷബിനയും ; കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു

ജെസ്‌ന മരിയെ ജെയിംസിന്റെ തിരോധാനത്തിന് സമാനമായി കൊല്ലത്ത് നിന്നും മറ്റൊരു പെണ്‍കുട്ടിയെ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. അഞ്ചാലുംമൂട് ആണിക്കുളത്ത് ചിറയില്‍ ഇബ്രാഹിംകുട്ടിയുടെ മകള്‍ ഷബിന (18)യെയാണ് ജൂലൈ 17 മുതല്‍ കാണാതായത്. വീട്ടില്‍ നിന്ന് പിഎസ്സി പരീശീലന ക്ലാസിന് പോയ ഷബിനയെ ദുരൂഹ സാഹചര്യത്തില്‍ കാണാതാകുകയായിരുന്നു.പെണ്‍കുട്ടിയുടെ ബാഗും പുസ്തകങ്ങളും പിന്നീട് കൊല്ലം ബീച്ചില്‍ നിന്ന് കണ്ടെത്തിയിരുന്നു. കൊല്ലം ബീച്ചിന് സമീപത്തെ റോഡിലൂടെ പെണ്‍കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അതിനിടെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഈ യുവാവും ഷബിനയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് കാണാതാകുന്നതിന്റെ മൂന്നു ദിവസം മുമ്പാണ് വീട്ടുകാര്‍ അറിഞ്ഞത്.

5.5 അടി ഉയരവും ഇരു നിറവും മെലിഞ്ഞ ശരീര പ്രകൃതിയുള്ള ഷബിന, കാണാതാകുന്ന ദിവസം കറുത്ത ടോപ്പും ബ്രൗണ്‍ ബോട്ടവും ഷാളുമായിരുന്നു ധരിച്ചിരുന്നത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി .

 

Read more topics: shabina ,jesna, missing
English summary
shabina missing two weeks
topbanner

More News from this section

Subscribe by Email