topbanner
Sunday March 26th, 2017 - 1:09:am
topbanner

യോനിയുടെ അശ്ലീല പദമുപയോഗിച്ച് കോളേജ് യൂണിയന്റെ പോസ്റ്റര്‍; എസ്എഫ്‌ഐ വിവാദത്തില്‍

NewsDesk
യോനിയുടെ അശ്ലീല പദമുപയോഗിച്ച് കോളേജ് യൂണിയന്റെ പോസ്റ്റര്‍; എസ്എഫ്‌ഐ വിവാദത്തില്‍

കോട്ടയം: യൂണിവേഴ്‌സ്റ്റി കോളേജിലെ എസ്.എഫ്.ഐയ്ക്ക് ഏറ്റ അപമാനത്തിന്റെ മുറിവ് ഉണങ്ങും മുന്‍പേ പുതിയ വിവാദം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ വനിതാ ദിനത്തില്‍ കോട്ടയം ജില്ലയിലെ മാന്നാനം കുറിയാക്കോസ് എലിയാസ് കോളേജില്‍ നടന്ന സംഭവമാണ് വിവാദമായിരിക്കുന്നത്.

ലോക വനിതാ ദിനത്തോടനുബന്ധിച്ച് കോളേജ് യൂണിയന്റെ നേത്യത്വത്തില്‍ നടന്ന പോസ്റ്റര്‍ ച്രചരണ പരിപാടിയുടെ ഭാഗമായി ക്യാമ്പനുള്ളില്‍ കോളേജ് യൂണിയന്റെ പേരില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററിലെ വാചകങ്ങളാണ് വിവാദമായിരിക്കുന്നത്.

സ്ത്രീയുടെ ലൈംഗിക അവയവന്റെ വര്‍ണയും മാസമുറയുള്ളവരെ ക്ഷേത്രങ്ങളിലും മറ്റും പ്രവേശിപ്പിക്കാതിരിക്കുന്നതിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി പോസ്റ്ററുകളാണ് ക്യാംമ്പസിനുള്ളില്‍ പ്രചരിപ്പിച്ചിരുന്നത്. എട്ടാം തീയതി രാവിലെ ക്യാമ്പസിനുള്ളില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ പ്രത്യേകിച്ച് വിദ്യാര്‍ത്ഥിനികള്‍ പോസ്റ്ററുകള്‍ ഞെട്ടലോടെയാണ് കണ്ടത്.

അത്രയ്ക്ക് അറപ്പ് ഉള്ളവാക്കുന്ന പദങ്ങളാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരുന്നത്.ലൈംഗിക അവയവത്തിന് ലോക്കലായി ഉപയോഗിക്കുന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. അതോടൊപ്പം ആ വാക്കിനോട് ചേര്‍ന്ന് വരുന്ന പദങ്ങളും ഉപയോഗിച്ച് ഇതൊരു തെറിയല്ലന്നും നമ്മെ പെറ്റ വഴിയാണെന്നും മുറിവുകളുടെയും വേദനയുടെയും ഒടുങ്ങാത്ത ചരിത്രമുണ്ടെന്നും എന്റെ യോനി ഒരു ജിവസുറ്റ ഭാഗം ഈറനുള്ള ഭാഗം. ആർത്തവ സമയത്ത് സ്ത്രീ ദേവാലയത്തില്‍ എത്തെരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ദൈവം കാട്ടിയ സ്ത്രീ വിരുദ്ധയാണെന്നും മറ്റുമുള്ള പോസ്റ്ററുകളാണ് പതിച്ചിരുന്നത്.

വനിതാ അദ്ധ്യാപകര്‍ ഉള്‍പ്പടെ പോസ്റ്ററിനെതിരെ രംഗത്ത് എത്തിയതോടെ പ്രിന്‍സിപ്പാളും മാനേജ്‌മെന്റും പരാതിക്കാര്‍ക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തുകയായിരുന്നു. എട്ടാം തീയതി തന്നെ കോളേജിലെ വനിതാ ഫോറത്തിന്റെ നേത്യത്വത്തില്‍ പ്രിന്‍സിപ്പളുമായി ചര്‍ച്ച നടത്തുകയും ഇന്ന് ചേരുന്ന കോളേജ് ഡേയുടെ പ്രാര്‍ത്ഥനാ ഗാനത്തിന് ശേഷം ഈ സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്യാമെന്ന് ധാരണയിലെത്തി ഒപ്പ് വച്ച് പരിഞ്ഞു.

എന്നാല്‍ ഇന്ന് യൂണിറ്റ് സെക്രട്ടറി നിധിന്‍ സണ്ണി ഇന്ന് നടത്തിയ പ്രസംഗം പോസ്റ്ററിനെ ന്യായികരിക്കുന്ന തരത്തിലായിരുന്നു. നമ്മള്‍ ആധുനിക യുഗത്തില്‍ കടന്നു പോകണമെന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലന്നും യോഗത്തില്‍ പറഞ്ഞു. ഇതോടെ വനിതാ അദ്ധ്യാപകര്‍ ഇന്നത്തെ പരിപാടി ബഹിഷ്‌കരിക്കുകയായിരുന്നു.

ഇതിനോട് അനുഭാവം പ്രകടിപ്പിച്ച് ഒരു വിഭാഗം പുരുക്ഷ അദ്ധ്യാപകരും പരിപാടി ബഹിഷ്‌കരിച്ചു. ഇത്ര ഗൗരവകരമായ വീഴ്ച സംഭവിച്ചിട്ടും മാപ്പ് പറയാതിരിക്കുകയും നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയമനടപടിയിലേയ്ക്ക് പോകുന്ന കാര്യം പരിഗണനയിലാണെന്ന് വനിതാ ഫോറം ചെയര്‍പേഴ്ണും അദ്ധ്യാപികയുമായ ബ്രിജിത്ത് പറഞ്ഞു.

സംഭവത്തിനെതിരെ അടുത്ത ദിവസം തന്നെ വനിതാ കമ്മീഷനും പോലീസിനും പരാതി നല്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.യു. കോളേജിലെ പോസ്റ്ററുകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു.

Read more topics: SFI, vanitha dinam, poster, kottayam,
English summary
sfi vanitha dinam poster Kuriakose Elias College Mannanam
topbanner topbanner

More News from this section

Subscribe by Email