Friday November 16th, 2018 - 10:59:am
topbanner

കണ്ണൂരില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; നാലുപേര്‍ അറസ്റ്റില്‍

Jikku Joseph
കണ്ണൂരില്‍ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റു. എന്‍.വി കിരണിനാണ് കുത്തേറ്റത്. നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃച്ചമ്പരം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. നെഞ്ചിനും കാലിനുമടക്കം മൂന്നു കുത്തുകളേറ്റ കിരണിന്റെ നില ഗുരുതരമാണ്.

എസ്.എഫ്.ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Read more topics: sfi, leader, attacked, kannur
English summary
sfi leader attacked in kannur
topbanner

More News from this section

Subscribe by Email