Tuesday November 20th, 2018 - 1:23:pm
topbanner

പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ക്ക് മറുപടി ; സംസ്ഥാന വ്യാപകമായി ഫ്‌ളാഷ് മോബ് നടത്തി എസ്എഫ്‌ഐ പ്രതിഷേധം

suji
പെണ്‍കുട്ടികളെ വിമര്‍ശിച്ചവര്‍ക്ക് മറുപടി ; സംസ്ഥാന വ്യാപകമായി ഫ്‌ളാഷ് മോബ് നടത്തി എസ്എഫ്‌ഐ പ്രതിഷേധം

മലപ്പുറത്ത് ഫ്‌ളാഷ് മോബ് അവതരിപ്പിച്ച വിദ്യാര്‍ഥിനികള്‍ക്കുനേരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നേതൃത്വത്തില്‍ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും ഫ്‌ളാഷ് മോബ് നടത്തി.മതതീവ്ര ഫത്വവകള്‍ക്ക് മറുപടി മാനവീകതയാണ്' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം.

എയിഡ്‌സ് ബോധവത്കരണത്തിന്റെ ഭാഗമായി പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരെയാണ് അശ്ലീല പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നത്. എന്നാല്‍ വലിയ പിന്തുണയും വിവിധകോണുകളില്‍ നിന്നും പെണ്‍കുട്ടികള്‍ക്ക് ലഭിച്ചു.സോഷ്യല്‍മീഡിയയില്‍ ശക്തമായ പിന്തുണ അറിയിച്ച് ഒരു വിഭാഗവും രംഗത്തെത്തി.

മോശമായ കമന്റിറക്കിയവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മീഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Read more topics: sfi, flashmob,cyber criticism
English summary
sfi conduct flashmob against cyber criticism
topbanner

More News from this section

Subscribe by Email