Sunday September 23rd, 2018 - 9:05:am
topbanner

തളിപ്പറമ്പില്‍ ആര്‍.എസ്.എസ് അക്രമണം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

NewsDesk
തളിപ്പറമ്പില്‍ ആര്‍.എസ്.എസ് അക്രമണം: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: തളിപ്പറമ്പ് തൃച്ചംബരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ ആടിക്കും പാറയിലെ കിരണ്‍, കോള്‍ മൊട്ടയിലെ അശ്വന്ത്, അര്‍ജുന്‍ എന്നിവരെ അക്രമിക്കുകയായിരുന്നു

നെഞ്ചിനും കാലിനും സാരമായി പരിക്കേറ്റ കിരണിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ തൃച്ചംബരം ക്ഷേത്രത്തില്‍ നിന്നും ഉത്സവം കണ്ടു മടങ്ങവെ തൃച്ചംബരം ആര്‍.എസ്. എസ് കാര്യായത്തിനു മുന്നിലെ റോഡില്‍ വെച്ചായിരുന്നു സംഭവം.

കാര്യാലത്തിനുള്ളില്‍ കേന്ദ്രീകരിച്ച 15 ഓളം ആര്‍.എസ്. എസ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ കൊടുവാള്‍, കത്തി, ഇരുമ്പ് ദണ്ഡ് തുടങ്ങി മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ അടുത്തുണ്ടായിരുന്ന പോലീസ് അക്രമം തടയാന്‍ ശ്രമിച്ചെങ്കിലും പോലീസിനെയും ആക്രമിച്ചു.

എസ്.എഫ്.ഐ കോ ഓപ്പറേറ്റീവ് കോളജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമാണ് കിരണ്‍. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. 15 അംഗ സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Read more topics: sfi, taliparamba, kannur
English summary
sfi activists attacked in taliparamba kannur
topbanner

More News from this section

Subscribe by Email