Friday November 16th, 2018 - 3:21:pm
topbanner

മഹാരാജാസ് കോളേജിലെ പ്രവര്‍ത്തകന്റെ കൊലപാതകം; എസ്എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്കും

NewsDesk
മഹാരാജാസ് കോളേജിലെ പ്രവര്‍ത്തകന്റെ കൊലപാതകം; എസ്എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്കും

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും.

ഞാറാഴ്ച അര്‍ധരാത്രിയോടെയാണ് മഹാരാജാസ് കോളേജിലെ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായ ഇടുക്കി മറയൂര്‍ സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയായ അര്‍ജുന്‍ (19)എന്ന വിദ്യാര്‍ഥിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിന് പിന്നില്‍ ക്യാപസ് ഫ്രണ്ട്-എന്‍ഡിഎഫ് പ്രവര്‍ത്തകരാണെന്നാണ് റിപ്പോര്‍ട്ട്. കോളേജ് ക്യാമ്പസില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

തിങ്കളാഴ്ച കോളേജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പ്രമാണിച്ച് നവാഗതര്‍ക്ക് സ്വാഗതം ആശംസിക്കുന്ന പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തര്‍ക്കം നടക്കുന്നിതിനിടെ അഭിമന്യൂവിനെ പിറകില്‍ നിന്ന് കുത്തുകയായിരുന്നു.

Read more topics: SFI, activist, Maharajas, College
English summary
SFI activist stabbed to death at Maharajas College
topbanner

More News from this section

Subscribe by Email