Sunday December 16th, 2018 - 12:02:am
topbanner

കോടതികളില്‍ ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണം: സുപ്രീംകോടതി

akhila
കോടതികളില്‍ ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ഹൈക്കോടതികളിലും ജില്ലാ കോടതികളിലും ലൈംഗികപീഡന പരാതി സമിതികളുണ്ടാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

ഡല്‍ഹി ഹൈക്കോടതിയിലും അതിനുകീഴിലുള്ള ജില്ലാ കോടതികളിലും ഒരാഴ്ചയ്ക്കകം സമിതിയുണ്ടാക്കണം. വിശാഖ കേസ് വിധിയുടെ പശ്ചാത്തലത്തിലുണ്ടാക്കിയ 2003-ലെ തൊഴില്‍സ്ഥലത്ത് സ്ത്രീകള്‍ക്കെതിരായ പീഡനം തടയല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി ഉണ്ടാക്കുന്നതിനായുളള സുപ്രീംകോടതിയുടെ ഉത്തരവ്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായവരെ കമ്മിറ്റിയില്‍ അംഗങ്ങളാക്കരുതെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹി തീസ് ഹസാരി കോടതിയിലെ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ കൈയേറ്റം ചെയ്തുവെന്ന ഒരു അഭിഭാഷകയുടെ പരാതിയിലാണ് വിധി. ഇരുവിഭാഗങ്ങളും ചര്‍ച്ചചെയ്ത് പ്രശ്നം പരിഹരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. പരസ്പരം നല്‍കിയ കേസുകളില്‍ ഇരുവിഭാഗത്തെയും അഭിഭാഷകരെ അറസ്റ്റുചെയ്യരുത്. പരാതികള്‍ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണം.

ഈ കേസുകളുടെ വിചാരണ പട്യാല ഹൗസ് കോടതിയിലേക്കു മാറ്റണം. ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ നടപടിക്രമങ്ങളില്‍ ഇടപെടരുതെന്നും നിര്‍ദേശിച്ച സുപ്രീംകോടതി അഭിഭാഷകയുടെ പരാതി തീര്‍പ്പാക്കി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രശാന്ത് കുമാര്‍ നിര്‍ദേശം നല്‍കി.

തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. സമരം കാരണം ഡല്‍ഹിയിലെ ആറു ജില്ലാ കോടതികളുടെയും പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനെതുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ടതോടെയാണ് അഭിഭാഷകര്‍ സമരം അവസാനിപ്പിച്ചത്.

English summary
sexual harassment complaint committees should be created in courts: supreme court
topbanner

More News from this section

Subscribe by Email