Thursday April 26th, 2018 - 4:51:pm
topbanner

ലൈംഗിക ചൂഷണശ്രമം; പരിയാരം മെഡി. കോളേജ് പ്രൊഫസര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ പരാതി

NewsDesk
ലൈംഗിക ചൂഷണശ്രമം; പരിയാരം മെഡി. കോളേജ് പ്രൊഫസര്‍ക്കെതിരെ സഹപ്രവര്‍ത്തകയുടെ പരാതി

പരിയാരം: പരിയാരം മെഡിക്കല്‍ കോളജിലെ മൈക്രോബയോളജി വിഭാഗം മേധാവിക്കെതിരെ ഗുരുതരമായ പരാതിയുമായി സഹപ്രവര്‍ത്തക. ഇതേ വകുപ്പിലെ അസി.പ്രഫസറായ 38 കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

വകുപ്പ് മേധാവിയായ ഇദ്ദേഹത്തില്‍ നിന്നുള്ള മാനസിക പീഡനങ്ങളും ലൈംഗിക ചൂഷണശ്രമവും മാനഹാനി വരുത്തുന്ന മറ്റ് പെരുമാറ്റങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയ സാഹചര്യത്തിലാണ് പരാതി നല്‍കിയതെന്ന് അസി. പ്രഫസര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നേരത്തെ വിഷയത്തില്‍ മെഡിക്കല്‍ കോളേജ് മേധാവിക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയെതുടര്‍ന്ന് ഇതുവരെ സഹിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

English summary
sexual harassment complaint against pariyaram medical college professor

More News from this section

Subscribe by Email