topbanner
Tuesday April 25th, 2017 - 12:43:am
topbanner

ഡിവൈഎസ്പിയുടെ ലൈംഗിക പീഡനം; വൈദ്യ പരിശോധന ഉദ്യോഗസ്ഥന് അനുകൂലം

NewsDesk
ഡിവൈഎസ്പിയുടെ ലൈംഗിക പീഡനം; വൈദ്യ പരിശോധന ഉദ്യോഗസ്ഥന് അനുകൂലം

കോട്ടയം: കോട്ടയം ഡിവൈ.എസ്.പിയായിരുന്ന ടി.എ. ആന്റണിക്കെതിരേ സ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതി വ്യാജമെന്ന് സംശയം. പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയ സ്ത്രീയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ പീഡനം നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

യുവതി പരാതിയില്‍ പറയുന്ന ദിവസം ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്നാണ് മെഡിക്കല്‍ പരിശോധനാഫലം വ്യക്തമാക്കുന്നത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്നേ ദിവസം യുവതി ലൈംഗിക ബന്ധത്തില്‍ പോലും ഏര്‍പ്പെട്ടില്ലെന്ന് വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

പൊന്‍കുന്നത്ത് ഇന്റര്‍നെറ്റ് കഫേ നടത്തിവരികയായിരുന്ന യുവതിയാണ് തന്നെ തട്ടിക്കൊണ്ടുപോയി പോലീസ് ക്വാട്ടേഴ്‌സില്‍വച്ച് പീഡിപ്പിച്ചെന്നു ഡിവൈ.എസ്.പിക്കെതിരേ ആരോപണം ഉന്നയിച്ചത്. ആരോപണത്തെത്തുടര്‍ന്നു ഡിവൈ.എസ്.പിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ടി എ ആന്റണി കോട്ടയം ഡിവൈഎസ്പിയായി ചുമതല ഏറ്റെടുത്തിട്ട് ഒരു മാസം പോലും ആയിട്ടില്ല. യുവതിയുടെ പരാതി വസ്തുതാപരമായി ശരിയാണോ എന്ന് പോലും പരിശോധിക്കാതെ ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്ത നടപടി പൊലീസ് സേനയ്ക്കുള്ളിലും കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കു വിധേയയാകണമെന്നു പോലീസ് നിര്‍ദ്ദേശം യുവതി ആദ്യം അവഗണിച്ചിരുന്നു. എന്നാല്‍ പരിശോധന വേണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. അതോടെയാണു പരിശോധനയ്ക്കു സമ്മതിച്ചത്.

 

Read more topics: Kottayam, DySP, rape, case
English summary
sexual harassment case aganst Kottayam DySP
topbanner topbanner

More News from this section

Subscribe by Email