Tuesday August 21st, 2018 - 4:01:am
topbanner

നിത്യമേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലൈംഗീകാക്രമണ പരാതി

suji
നിത്യമേനോന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് ലൈംഗീകാക്രമണ പരാതി

സിനിമാ മേഖലയില്‍ നിന്ന് തനിക്കെതിരെ ലൈംഗീകാതിക്രമമുണ്ടായെന്ന് പരാതി നല്‍കി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയന്‍.ഐജി ഓഫീസില്‍ പരാതി നല്‍കി.നിത്യാ മേനോനെ നായികയാക്കി വി കെ പ്രകാശ് നാലു ഭാഷകളിലായി ഒരുക്കുന്ന ' പ്രാണ' എന്ന ചിത്രത്തിന്റെ ജോലിയ്ക്കിടെയാണ് അക്രമം.താമസിച്ചിരുന്ന സലിം വില്ലയില്‍ വച്ച് വില്ലയുടെ ഉടമയും ഒരു സംഘം ഗുണ്ടകളും മുറിയില്‍ കയറി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് പരാതി.ഒക്ടോബര്‍ 15നാണ് സംഭവം.താന്‍ ശക്തമായി പ്രതികരിച്ച് ഒച്ചയെടുത്തപ്പോള്‍ ആളു കൂടിയതിനാല്‍ ഇവര്‍ പിന്തിരിയുകയായിരുന്നു.പിന്നീട് തന്നോട് അസഭ്യ വര്‍ഷം നടത്തിയെന്നും ജൂലി പരാതിയില്‍ പറയുന്നു.

നിത്യയുടെ പേഴ്‌സണല്‍ ആര്‍ട്ടിസ്റ്റാണ് ജൂലി.ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷയേയും പ്രതി സ്ഥാനത്ത് നിര്‍ത്തിയാണ് ജൂലിയുടെ പരാതി.ബാദുഷ അനാസ്ഥ കാണിച്ചെന്നും ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് സംശയമുണ്ടെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഹോട്ടലില്‍ മദ്യപിച്ച് ബഹളം വച്ചതോടെയാണ് സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടതെന്ന് പ്രാണയുടെ സംവിധായകന്‍ വി കെ പ്രകാശ് പറഞ്ഞു.

English summary
sexual harassment against makeup artist in nithya menon movie
topbanner

More News from this section

Subscribe by Email