Sunday February 17th, 2019 - 5:23:am
topbanner

തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മാനഭംഗം; യുവതി ആശുപത്രിയില്‍

Jikku Joseph
തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി മാനഭംഗം; യുവതി ആശുപത്രിയില്‍

വിതുര: തിരുവനന്തപുരത്തു യുവതിയെ തോക്ക് ചൂണ്ടി മാനഭംഗപ്പെടുത്തി. വിതുരയിലാണ് സംഭവം. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് യുവതിയുള്ളത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള പോത്ത് ഷാജി എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ചൂണ്ടിയായിരുന്നു പീഡനം.

കെവിന്റെ കൊലപാതകത്തിന് തൊട്ടു പിന്നാലെയാണ് തലസ്ഥാനത്തും ഇപ്പോള്‍ നാടിന് നാണക്കേട് ഉണ്ടാക്കിയ സംഭവം അരങ്ങേറിയിരിക്കുന്നത്. 28-ന് ആയിരുന്നു ആദ്യ ബലാത്സംഗം. ഇതിനു ശേഷവും ബലാത്സംഗം ചെയ്യുകയായിരുന്നു.

പോത്ത് ഷാജിയുടെ വീട്ടില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു വീട്ടമ്മയും കുടുംബവും. ഭര്‍ത്താവ് ഇല്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Viral News

English summary
sexual assault in thiruvanthapuram vithura
topbanner

More News from this section

Subscribe by Email