Wednesday November 14th, 2018 - 5:09:pm
topbanner

ബിഷപ്പിനെതിരെ ലൈംഗീക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് മാധ്യമങ്ങളെ കാണില്ല

NewsDesk
ബിഷപ്പിനെതിരെ ലൈംഗീക പീഡന പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് മാധ്യമങ്ങളെ കാണില്ല

കോട്ടയം: ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ ഇന്ന് മാധ്യമങ്ങളെ കാണില്ല. ജോർജിന്റെ പരാമർശത്തിൽ കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കുന്നതായും അദ്ദേഹത്തിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീയുമായി അടുപ്പമുള്ളവർ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ക്കും പോലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.bishop franco mulakkal nun sex

ബിഷപ്പിനെതിരായ കേസിലെ നിലപാടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കന്യാസ്ത്രീയെ അധിക്ഷേപിച്ചും ബിഷപ്പിനെ പരോക്ഷമായി അനുകൂലിച്ചുമായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കന്യാസ്ത്രീ കേസുമായി മുന്നോട്ടുപോകുന്നത്. നീതിതേടി അവരുടെ സഹപ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജംങ്ഷനിൽ നിരാഹാര സമരം തുടരുകയാണ്.bishop franco mulakkal nun sex

Read more topics: nun, sexual, abuse, bishop
English summary
sexual abuse bishop nun meet media
topbanner

More News from this section

Subscribe by Email