Saturday August 18th, 2018 - 2:59:am
topbanner

അമാനവ സംഗമം നേതാവ് രജീഷ് പോൾ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ ; ആക്ടിവിസത്തിന്റെ മറവിൽ നടത്തിയത് പെൺവേട്ട

NewsDesk
അമാനവ സംഗമം നേതാവ് രജീഷ് പോൾ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ ; ആക്ടിവിസത്തിന്റെ മറവിൽ നടത്തിയത് പെൺവേട്ട

അമാനവസംഗമം നേതാവും ഫേസ്ബുക്കിലൂടെ പ്രസ്ഥാനമായ ആക്ടിവിസ്റ്റുമായ രജീഷ് പോൾ പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ. രജീഷിന്റെ ക്രൂരമായ പീഡന വിവരങ്ങളുൾപ്പെടെയറിഞ്ഞതിനെ തുടർന്ന് ഭാര്യയും ബന്ധം വേർപ്പെടുത്തി പോയി.

ഫേസ്ബുക്കിലൂടെ ആളെക്കൂട്ടി സംഘടിപ്പിച്ച സമരങ്ങളുടെ മറവിൽ രജീഷ് പോൾ പെൺവേട്ട നടത്തുകയായിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അനുദിനം ഇരകളുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.

പ്രായപൂർത്തിയാവാത്ത സമയത്ത് രജീഷ് പോൾ ലൈംഗികമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾ ഇരകൾ ഫേസ്ബുക്കിലൂടെ പരസ്യമായി നടത്തിയിട്ടും പോലീസ് കേസെടുക്കാൻ വൈകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

കണ്ണൂർ സ്വദേശിയായ രജീഷ് പോൾ ഏറെക്കാലമായി സ്വയം പ്രഖ്യാപിത മാവോയിസ്റ്റായി അറിയപ്പെടുന്ന വ്യക്തിയാണ്. ഈ ലേബലിൽ നിരവധി ജനകീയ സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

പിന്നീട് മനുഷ്യ സംഗമ വേദിയിൽ നിന്നും പിരിഞ്ഞ് 'അമാനവസംഗമം' സംഘടിപ്പിച്ചതോടെയാണ് ഇയാൾ ഫേസ്ബുക് വഴി ഏറെ പ്രശസ്തനാകുന്നത്. ഇതോടെ നിരവധി വിഷയങ്ങളിൽ കേരളത്തിൽ നടന്ന സമരങ്ങളിൽ ഫേസ്ബുക് വഴി ആളെക്കൂട്ടുകയും അവിടെയെല്ലാം ഇയാൾ നേതൃപരമായി ഇടപെടുകയും ചെയ്തു.sexual abuse activists rejesh paul

ഇത്തരം ഇടങ്ങളിൽ ഇയാൾക്കൊപ്പം എത്തുന്ന പെൺകുട്ടികളുടെ സ്നേഹവും വിശ്വാസ്യതയും പിടിച്ചുപറ്റിയശേഷം അവരെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പീഡനവിവരങ്ങൾ വർഷങ്ങൾക്കു മുൻപേ തന്നെ ഇയാളുടെ ഭാര്യയടക്കം പലർക്കും അറിയാമായിരുന്നുവെന്ന വിവരവും ഇരകൾ വെളിപ്പെടുത്തിയിട്ടുണ്ട്.

അതുകൊണ്ടു തന്നെ പീഡനവിവരം മറച്ചു വെച്ചതിനു ഇവർക്കെതിരെയും പൊലീസിന് കേസെടുക്കേണ്ടി വരും. ഭാര്യ ഉപേക്ഷിച്ചതിന് ശേഷം ഇപ്പോൾ കോഴിക്കോട് യൂണിവേഴ്‌സിറ്റിക്ക് സമീപം ഒരു പെൺകുട്ടിക്കൊപ്പം താമസിച്ച് വരികയാണ് രജീഷ് പോൾ.

English summary
sexual abuse allegation against activists rejesh paul
topbanner

More News from this section

Subscribe by Email