Thursday August 16th, 2018 - 6:11:pm
topbanner

പുരുഷന്മാരെ വിളിച്ചുവരുത്തി 'കുരുക്കി' പണംതട്ടിയ സംഭവം: സൂത്രധാരിയും ഭര്‍ത്താവും പിടിയില്‍

NewsDesk
പുരുഷന്മാരെ വിളിച്ചുവരുത്തി 'കുരുക്കി' പണംതട്ടിയ  സംഭവം: സൂത്രധാരിയും ഭര്‍ത്താവും പിടിയില്‍

തൃശൂര്‍: പുരുഷന്മാരുമായി സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദമുണ്ടാക്കി വിളിച്ചു വരുത്തി വലയില്‍ കുടുക്കുന്ന സംഘത്തിലെ സൂത്രധാരിയും ഭര്‍ത്താവും പിടിയില്‍. വൈത്തിരി മേപ്പാടി പള്ളിത്തൊടി ഹസ്സന്‍ മകള്‍ നസീമ എന്ന റാണി നസീമ (30) ഇവരുടെ മൂന്നാം ഭര്‍ത്താവും കേസിലെ മൂന്നാംപ്രതിയുമായ ചാവക്കാട് ബ്ലാങ്ങാട് തറപറമ്പില്‍ ഖാദര്‍ മകന്‍ അക്ബര്‍ഷാ (33) എന്നിവരാണ് അറസ്റ്റിലായത്.

കര്‍ണാടകത്തിലേക്ക് കടന്ന ഇവരെ ഗൂഡല്ലൂരില്‍വച്ച് കാര്‍ തടഞ്ഞ് പിടികൂടുകയായിരുന്നു. യുവാവിനെ വിളിച്ചു വരുത്തി ഫ്‌ളാറ്റിലടച്ച് സ്ത്രീകളോടൊപ്പം ചിത്രങ്ങളെടുത്ത് പണംതട്ടിയ കേസില്‍ ഒരു യുവതിയടക്കം നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കൊടുങ്ങല്ലൂരിലെ ഒരു ഫ്‌ളാറ്റില്‍ വച്ചായിരുന്നു സംഭവം. രണ്ടുയുവതികളടക്കം ആറംഗ സംഘം യുവാവിനെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവശേഷം രണ്ടായി പിരിഞ്ഞ സംഘം തൃശൂരും വയനാട്ടിലുമായി മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു. പിറ്റേന്നു തന്നെ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

നാലു വര്‍ഷത്തോളമായി ഖത്തറിലും ബഹ്‌റൈനിലും ജോലി ചെയ്തിരുന്ന നസീമ ഒരുവര്‍ഷം മുമ്പ് ഖത്തറില്‍വച്ച് പരിചയപ്പെട്ടയാളാണ് അക്ബര്‍ഷാ. അവിടെ നസീമ അനാശാസ്യത്തിന് പിടിയിലായപ്പോള്‍ ജയിലില്‍നിന്ന് ഇറക്കിയത് ഇയാളാണ്. ഖത്തറില്‍നിന്ന് ആജീവനാന്ത വിലക്ക് കിട്ടിയ നസീമ ബഹ്‌റൈനില്‍ ജോലി നേടി. ഒരുമാസം മുന്‍പ് ഇരുവരും നാട്ടിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Read more topics: thrissur, poonkunnam, sex racket,
English summary
sex racket thrissur gang leader and wife arrest
topbanner

More News from this section

Subscribe by Email