topbanner
Tuesday November 21st, 2017 - 4:17:am
topbanner
Breaking News

ടെലി ഫിലിമിന്റെ മറവില്‍ അനാശാസ്യം; യുവതികളടക്കം 5 പേര്‍ പിടിയില്‍

NewsDesk
ടെലി ഫിലിമിന്റെ മറവില്‍ അനാശാസ്യം; യുവതികളടക്കം 5 പേര്‍ പിടിയില്‍

തിരുവനന്തപുരം: ടെലിഫിലിം നിര്‍മ്മാണത്തിനെന്ന പേരില്‍ വീട്ടില്‍ അനാശാസ്യപ്രവര്‍ത്തനം നടത്തിവരികയായിരുന്ന 2 യുവതികളടക്കം അഞ്ചുപേര്‍ പിടിയിലായി.

വീട്ടുടമ ആറ്റിങ്ങല്‍ സ്വദേശി ലിന്‍സ് (35), ഓട്ടോ െ്രെഡവറായ മണമ്പൂര്‍ സ്വദേശി സുരേഷ് ബാബു (35), ഹോട്ടലിലെ റിസപ്ഷനിസ്റ്റായ വിഴിഞ്ഞം സ്വദേശി തോമസ് (22) ,തമിഴ്‌നാട് സ്വദേശിനികളായ സുധ (26), വിജയ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഷോര്‍ട്ട് ഫിലിം നിര്‍മ്മാതാവായ താന്‍ ഉടന്‍ ചിത്രീകരിക്കുന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കാനെത്തിയവരാണ് വീട്ടിലുള്ളതെന്നായിരുന്നു ലിന്‍സ് പോലീസിനോട് പറഞ്ഞത്.

എന്നാല്‍ മറ്റുളളവരുടെ മൊഴികളില്‍ വൈരുദ്ധ്യം തോന്നിയതിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭ നിരോധന ഉറകളും ഗുളികകളും ഇവിടെ നിന്ന് കണ്ടെത്തി.

തമിഴ്‌നാട്ടിലെ ഗാര്‍മന്റ്‌സ് നിര്‍മ്മാണകമ്പനിയില്‍ ജീവനക്കാരാണ് പിടിയിലായ സ്ത്രീകള്‍. ഇവരുടെ കാറും പോലീസ് പിടിയിലായിട്ടുണ്ട്. വിവാഹ ബന്ധം വേര്‍പെടുത്തി കഴിയുന്ന ലിന്‍സാണ് സ്ത്രീകളെ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

ഒളിംപിക്‌സ് ആരാധകരെ ലക്ഷ്യമിട്ട് ബ്രസീലിയന്‍ സുന്ദരികള്‍ ഒരുങ്ങുന്നു

ബാങ്ക് ജീവനക്കാരി വെടിയേറ്റു മരിച്ച സംഭവത്തില്‍ ഉത്തരവാദിത്വമില്ലെന്ന് ബാങ്ക് അധികൃതര്‍

മരുമകള്‍ ഐശ്വര്യ റായിയുടെ കിടപ്പറ രംഗം ; അതൃപ്തി പ്രകടിപ്പിച്ച് ബിഗ് ബി രംഗത്ത്

English summary
sex racket busted in thiruvananthapuram attingal
topbanner topbanner

More News from this section

Subscribe by Email