Wednesday September 26th, 2018 - 1:00:pm
topbanner

വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രം പകര്‍ത്തി പെണ്‍വാണിഭസംഘത്തിന് കൈമാറിയ മൂന്നുപേര്‍ പിടിയില്‍

NewsDesk
വീട്ടമ്മയെ പീഡിപ്പിച്ചശേഷം നഗ്നചിത്രം പകര്‍ത്തി പെണ്‍വാണിഭസംഘത്തിന് കൈമാറിയ മൂന്നുപേര്‍ പിടിയില്‍

തിരുവനന്തപുരം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചശേഷം നഗ്നചിത്രം പകര്‍ത്തി പെണ്‍വാണിഭസംഘത്തിന് കൈമാറിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പേരൂര്‍ക്കടയിലെ വാടക വീട് റെയ്ഡ് ചെയ്താണ് പൊലീസ് പ്രതികളെ പിടികൂടിയത്.

ബന്ധുവും അയല്‍വാസിയുമായ പെരുമാള്‍ ജെ ജവഹറാണ് വീട്ടമ്മയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയായിരുന്നു.

ദിവസക്കൂലി വ്യവസ്ഥയിലാണ് പെണ്‍വണിഭ സംഘത്തിന് കൈമാറിയത്. സംഘത്തിന്റെ കെണിയില്‍ നിന്ന് രക്ഷപെട്ട യുവതി കഴിഞ്ഞയാഴ്ച ബാലരാമപുരം പൊലീസിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

ജവഹറിനെ കൂടാതെ യുവതിയെ വിലയ്‌ക്കെടുത്ത പെണ്‍വാണിഭ സംഘത്തിലെ കണ്ണികളായ കരകുളം സ്വദേശി ലൈജുവിനെയും വെമ്പായം സ്വദേശിനി അശ്വതിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ മൂന്നുപേരെ കോടതി റിമാന്‍ഡ് ചെയ്തു. തമിഴ്‌നാട് കേന്ദ്രമാക്കിയ ശൃംഖലയിലെ കണ്ണികളാണ് അറസ്റ്റിലായതെന്ന് നെയ്യാറ്റിന്‍കര പൊലീസ് അറിയിച്ചു.

തൃച്ചംബരം കൃഷ്ണ ബാലരാമന്മാരുടെ പ്രതിരൂപം ഉൾകൊള്ളിച്ച് സി.പി.എമ്മിന്റെ ഘോഷയാത്ര

സാമിന്റെ കൊലപാതം; പോലീസിന് വിവരം നല്‍കിയത് സോഫിയുടെ കാമുകന്റെ ഭാര്യ?

കണ്ണൂര്‍; ബാങ്ക് ജീവനക്കാരിയുടെ വെടിയേറ്റുള്ള മരണം; നഷ്ടപരിഹാരം നല്‍കില്ലെന്ന് ബാങ്ക് അധികൃതര്‍

Read more topics: sex, racket, peroorkada
English summary
sex racket busted in peroorkada
topbanner

More News from this section

Subscribe by Email