topbanner
Saturday November 25th, 2017 - 10:59:am
topbanner
Breaking News

സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

NewsDesk
സീരിയല്‍ നടിക്ക് 25,000 രൂപവരെ; അറസ്റ്റിലായത് വന്‍ പെണ്‍വാണിഭ സംഘം

വാഴക്കുളം: വാഴക്കുളം, കദളിക്കാട് മേഖലകളില്‍ വാടകവീടുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവരുന്നത് വന്‍ സംഘമാണെന്ന് പോലീസ്. സീരിയല്‍ നടിയെ കേന്ദ്രീകരിച്ചായിരുന്നു മുഖ്യപെണ്‍വാണിഭം.

25,000 രൂപവരെയായിരുന്നു സീരിയല്‍നടിക്ക് ഈടാക്കിയിരുന്നത്. നടിക്ക് പുറമെ രണ്ട് നടത്തിപ്പുകാരും രണ്ട് ഇടപാടുകാരെയുമാണ് കദളിക്കാട് തെക്കുംമല കവലയ്ക്ക് സമീപമുളള വീട്ടില്‍ നിന്ന് ശനിയാഴ്ച ഉച്ചയോടെ മൂവാറ്റുപുഴ സി.ഐ. സി. ജയകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

തെക്കുംഭാഗം കൊച്ചു പടിഞ്ഞാറേക്കര മോഹനന്‍ (53), കരിമണ്ണൂര്‍ മുളപ്പുറം മഞ്ഞുമറ്റത്തില്‍ അജീബ് (29), മുളപ്പുറം ഈന്തുങ്കല്‍ ജിത് ജോയി (33) പാറപ്പുഴ വാഴത്തറവേലിയില്‍ ബാബു കാര്‍ത്തികേയന്‍ (34) എന്നിവരും ഒരു സീരിയല്‍ നടിയുമാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ സി.ഐ. ജയകുമാറിന്റെ നേതൃത്വത്തില്‍ വാഴക്കുളം പോലീസാണു അനാശാസ്യകേന്ദ്രത്തില്‍ പരിശോധന നടത്തിയത്. പോലീസിനു രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തോളമായി വീടും പരിസരവും നിരീക്ഷണത്തിലായിരുന്നു. മോഹനനും ഭാര്യയും ചേര്‍ന്നായിരുന്നു ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്.

8000ത്തോളം രൂപ, പെണ്‍വാണിഭവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍, ബാങ്കിലെ നിക്ഷേപ വിവരങ്ങള്‍ എന്നിവ കണ്ടെടുത്തു. വടക്കേ ഇന്ത്യക്കാര്‍ അടക്കമുള്ള യുവതികളെ കൊണ്ടുവന്നായിരുന്നു ഇടപാടുകള്‍. ഇവര്‍ക്ക് 2000 മുതല്‍ 25,000 രൂപ വരെയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്.

ഇടപാടുകാരുടെ ബൈക്കും കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ 20നാണ് പിടിയിലായ യുവതി സംഘത്തില്‍ ചേരുന്നത്. ഇതിന് മുമ്പ് ഇവിടെയുണ്ടായിരുന്ന യുവതികളുടെ കണക്കുകളും രജിസ്റ്ററിലുണ്ട്.

സിനിമ നടി ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം മൂവാറ്റുപുഴയില്‍ പിടിയില്‍

വിവാഹമോചനം: ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിച്ചതെന്ന് അമൃതാ സുരേഷ്

English summary
Sex racket busted in Muvattupuzha include serial actress
topbanner topbanner

More News from this section

Subscribe by Email