topbanner
Sunday March 26th, 2017 - 6:28:pm
topbanner

അടൂര്‍ പെണ്‍വാണിഭം; അറസ്റ്റിലായ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ വിദേശത്ത്

NewsDesk
അടൂര്‍ പെണ്‍വാണിഭം; അറസ്റ്റിലായ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ വിദേശത്ത്

അടൂര്‍: പഴകുളം പതിനാലാം മൈലിനു സമീപം വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന സഹോദരിമാര്‍ നല്ല സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തില്‍ നിന്നും വരുന്നവര്‍.

സൗമ്യ (28), സഹോദരി സിനി (26) എന്നിവരെയാണ് മറ്റു മൂന്നുപേര്‍ക്കൊപ്പം കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ വിദേശത്താണ്. അനാശാസ്യകേന്ദ്രം നടത്തിവന്ന സുകുമാരി ഇവരെ പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയായിരുന്നെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.

കേന്ദ്രം നടത്തിപ്പുകാരി ചുനക്കര സ്വദേശി സുകുമാരി (39), താമരക്കുളം പാലമുക്ക് പാലവിള കിഴക്കേതില്‍ ഷാജി (44), പത്തനാപുരം പിടവൂര്‍ വടക്കേതില്‍ അജയകുമാര്‍ (42) എന്നിവരാണ് ഇന്നലെ അറസ്റ്റിലായ മറ്റുള്ളവര്‍.

7 മൊബൈല്‍ ഫോണുകള്‍ ഇവരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൊബൈല്‍ഫോണുകളിലെ നമ്പരുകളില്‍ നിന്നു സംഘത്തിലെ നടത്തിപ്പുകാരെ സംബന്ധിച്ചു കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

 

Read more topics: Adoor, sex racket; arrest
English summary
sex racket; 5 arrested in Adoor
topbanner topbanner

More News from this section

Subscribe by Email