Saturday December 15th, 2018 - 6:45:am
topbanner

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റ പുനര്‍നിര്‍മാണത്തിനായി കേന്ദ്രസെസ്; അരുണ്‍ ജെയ്റ്റ്‌ലി തോമസ് ഐസക് ചര്‍ച്ചയില്‍ ധാരണ

JB
പ്രളയത്തില്‍ മുങ്ങിയ  കേരളത്തിന്റ പുനര്‍നിര്‍മാണത്തിനായി കേന്ദ്രസെസ്; അരുണ്‍ ജെയ്റ്റ്‌ലി തോമസ് ഐസക് ചര്‍ച്ചയില്‍ ധാരണ

ന്യൂഡല്‍ഹി: പ്രളയദുരിതത്തിലായ കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യ തലത്തില്‍ സെസ് പിരിച്ചേക്കും. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജിഎസ്ടി കൗണ്‍സിലില്‍ വിഷയം അവതരിപ്പിക്കുമെന്ന് തോമസ് ഐസക് അറിയിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദേശ വായ്പ സ്വീകരിക്കുന്ന കാര്യത്തില്‍ അരുണ്‍ ജെയ്റ്റ്‌ലിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്നും തോമസ് ഐസക് അറിയിച്ചു. വായ്പ പരിധി ഉയര്‍ത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ധനമന്ത്രി അറിയാച്ചതായാണ് റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ 2000 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് വ്യക്തമാക്കി.

നേരത്തെ പ്രളയ കാരണം ഉണ്ടായ നാശനഷ്ടങ്ങള്‍ നേരിടാന്‍ കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം സംസ്ഥാനം മുന്നോട്ട് വെച്ചിരുന്നു. വിദേശത്ത് നിന്ന് വായ്പ എടുക്കുന്നതിന് അനുകൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ളതെന്ന് തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മറ്റ് വിദേശ സഹായത്തിന്റെ കാര്യത്തില്‍ വിദേശകാര്യ മന്ത്രാലയം ഉള്‍പ്പെടെയുള്ളവയാണ് തീരുമാനം എടുക്കേണ്ടത്.

 

 

Read more topics: ses, rebuild, kerala,
English summary
center level to collect ses to rebuild kerala
topbanner

More News from this section

Subscribe by Email