Wednesday January 23rd, 2019 - 12:44:am
topbanner

സ്‌നേഹം ഏറെ നല്‍കി,എന്റെ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അവള്‍ തന്നെയാണ് ഉപയോഗിക്കുന്നത്: ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിന് പറയാനുള്ളത് ഇങ്ങനെ

Jikku Joseph
സ്‌നേഹം ഏറെ നല്‍കി,എന്റെ ഫെയ്‌സ്ബുക്കും വാട്ട്‌സ്ആപ്പും അവള്‍ തന്നെയാണ് ഉപയോഗിക്കുന്നത്: ഭാര്യയുടെ മരണത്തില്‍ ഭര്‍ത്താവിന് പറയാനുള്ളത് ഇങ്ങനെ

സിനിമ-സിരിയല്‍ രംഗത്തെ സഹ സംവിധായകന്‍ രഞ്ജിത്ത് മൗക്കോട്ടിന്റെ ഭാര്യ ശരണ്യ നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രഞ്ജിത്ത് മക്കോട്ട് രംഗത്ത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ഇതു സംബന്ധിച്ചുള്ള പ്രതികരണം രഞ്ജിത് നടത്തിയത്.

രഞ്ജിത് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞതിങ്ങനെ

ശരണ്യയെ ഞാന്‍ ആവോളം സ്‌നേഹിച്ചിരുന്നു. എന്നിട്ടും അവള്‍ എന്നേയും കുട്ടികളേയും തനിച്ചാക്കി ജീവന്‍ ഹോമിക്കുകയായിരുന്നു. സിനിമാ സീരിയല്‍ സംവിധായകന്‍ ചെറുപുഴ സ്വദേശി രഞ്ജിത്ത് മൗക്കാട് ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. സ്‌നേഹം ഏറെ നല്‍കിയിട്ടും ആത്മഹത്യാ പ്രേരണയുടെ അടിമയായിരുന്നു അവള്‍. മുന്‍ ഭര്‍ത്താവിനൊപ്പം കഴിയുമ്പോഴും അവള്‍ ആത്മഹത്യക്ക് ഒരുങ്ങുകയും പരിയാരം ആശുപത്രിയില്‍ കഴിയുകയും ചെയ്തിരുന്നു.

അവര്‍ തമ്മിലുള്ള ദാമ്പത്യ പ്രശ്‌നം മൂര്‍ച്ചിച്ച് വിവാഹ മോചനം നേടിയപ്പോള്‍ അവളുടെ രക്ഷക്കെത്തിയതായിരുന്നു താന്‍. തളിപ്പറമ്പ് തൃച്ഛംബരം ക്ഷേത്രത്തില്‍ വെച്ച് നാട്ടുകാരുടെ മുമ്പാകെയായിരുന്നു ഒരു കുഞ്ഞുള്ള അവളെ ഞാന്‍ വിവാഹം കഴിച്ചത്. ആദ്യ ഭര്‍ത്താവില്‍ അവള്‍ക്കുണ്ടായ കുഞ്ഞിനെ തുമ്പ എന്നും എനിക്ക് പിറന്ന കുഞ്ഞിനെ തുമ്പിയെന്നുമാണ് ഞാന്‍ വിളിക്കാറ്. രണ്ടു പേരുടേയും അച്ഛനായാണ് ഞാന്‍ അവരെ വളര്‍ത്തിയത്. ശരണ്യക്ക് എന്നോട് സ്‌നേഹക്കൂടുതലായിരുന്നു. സിനിമാ ഫീല്‍ഡിലുള്ള മറ്റേതെങ്കിലും സ്ത്രീയോ മറ്റൊ എന്നെ വിളിച്ചാല്‍ അവള്‍ പെട്ടെന്ന് ക്ഷോഭിക്കും. എപ്പോഴും അവളുടെ കൂടെ താന്‍ വേണമെന്നാണ് അവളുടെ ആഗ്രഹം.

അതുകൊണ്ടു തന്നെ എന്റെ അച്ഛനോടും അമ്മയോടും അവള്‍ അടുക്കാറില്ല. അതുകൊണ്ടു തന്നെയാണ് അവളെ തിരുവനന്തപുരത്തുകൊണ്ട് വന്ന് പാര്‍പ്പിച്ചത്. എന്റെ അമ്മയുടെ ആത്മഹത്യ കണ്ടവനാണ് ഞാന്‍. അതുകൊണ്ടു തന്നെ അവളോട് പെരുമാറുന്നതിന് പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിരുന്നു. കുടുംബ ആവശ്യത്തിനു വേണ്ടി അവളുടെ സ്വര്‍ണം പണയം വെച്ചിരുന്നു. മരിക്കുന്ന ദിവസം പണയ സ്വര്‍ണം ഉടന്‍ തിരിച്ചെടുക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടിരുന്നു.

പത്ത് മണി കഴിഞ്ഞ് സ്വര്‍ണ്ണമെടുക്കാന്‍ തയ്യാറായി ഞാന്‍ വീട്ടില്‍ നിന്നും പുറത്ത് പോയി വരവേയാണ് അവള്‍ ആത്മഹത്യ ചെയ്തത്. എന്റെ ഫെയ്‌സ് ബുക്കും വാട്‌സാപ്പുമെല്ലാം എത്രയോ കാലമായി അവള്‍ തന്നെയാണ് ഉപയോഗിക്കാറുള്ളത്. 28 കാരനായ ഞാന്‍ എന്റെ അതേ പ്രായമുള്ള ശരണ്യയെ സ്‌നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്.

നിസ്സാര കാര്യങ്ങള്‍ക്ക് പലപ്പോഴും അവള്‍ ആത്മഹത്യാ ഭീഷണി ഉയര്‍ത്താറുണ്ടെങ്കിലും അപ്പോഴെല്ലാം അനുനയത്തില്‍ മക്കളുടെ കാര്യം പറഞ്ഞ് കൂടുതല്‍ സ്‌നേഹം കൊടുക്കാറാണ് പതിവ്. ഇപ്പോള്‍ തുമ്ബ മോളെ അവളുടെ വീട്ടുകാര്‍ കൊണ്ടു പോയിരിക്കയാണ്. ഇതെന്നെ ഏറെ വിഷമിപ്പിക്കുകയാണ്. എനിക്കെതിരെ വന്ന പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. ഞാനും ആത്മഹത്യയിലേക്ക് പോകേണ്ട അവസ്ഥയാണ് പുറത്ത് പ്രചരിക്കുന്നത് എന്നും രഞ്ജിത് മൗക്കാട് പറഞ്ഞു.

മരിക്കുന്നുന്നതിന് ഏതാനം നാളുകള്‍ക്കു മുമ്പ് ശരണ്യ തന്റെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റായിരുന്നു ദുരൂഹതകള്‍ക്ക് ഇയാക്കിയത്. ഭര്‍ത്താവ് രഞ്ജിത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഇങ്ങനൊരു പരിചയപെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു.. പക്ഷെ ഇന്നെനിക്കു വന്ന ചില പേഴ്‌സണല്‍ മെസ്സേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു... ഇതെന്റെ ഭര്‍ത്താവ് ... ഇന്നീ നിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താവ് തന്നെയാണ്... ഒരുമിച്ചു ജീവിക്കുന്നും ഉണ്ട്... പിരിയുമ്പോള്‍ അറിയിക്കാം.... അപ്പോള്‍ കട്ടിലുപിടിക്കാന്‍ വന്നാമതി എന്നും ശരണ്യ പോസ്റ്റില്‍ കുറിക്കുന്നു.

ഈ പോസ്റ്റിന്റെ എന്തോ ദുസ്സുചന ഉണ്ടല്ലോ എന്നു ചോദിച്ചവരോട് ഉണ്ട് എന്നും അത് ഇവിടെ പറയാന്‍ കഴിയില്ല ഫോണ്‍ വിളിച്ചു പറയാം എന്നുമുള്ള ശരണ്യയുടെ മറുപടി സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചിരുന്നു. അയലത്തെ സുന്ദരി, സിബിഐ ഡയറിക്കുറിപ്പ് എന്നി പരമ്പരകളില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണു രഞ്ജിത്ത്.

പയ്യന്നൂര്‍ സ്വദേശിയായ ശരണ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇട്ട ഒരു ഫെയ്സ്ബുക്ക് പോസ്റ്റാണ് മരണത്തിലെ ദുരൂഹതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. ഡിസംബര്‍ 10-നാണ് മരണം മുന്നില്‍ കാണുന്നു എന്ന സൂചന നല്‍കി കൊണ്ട് ശരണ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് എത്തിയത്. പിരിയുമ്പോള്‍ അറിയിക്കാം...'അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി''.എന്നായിരുന്നു ശരണ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് കണ്ട സുഹൃത്തുക്കള്‍ കാരണം തിരക്കിയെങ്കിലും അത് പിന്നെ മനസിലാകുമെന്ന മറുപടിയില്‍ ശരണ്യ നിര്‍ത്തുകയായിരുന്നു. എന്താണ് ഇതെന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ മറുപടി ഇവിടെ കുറിക്കാനാകില്ലെന്നും എല്ലാം ഫോണില്‍ പറയാം ചേച്ചീ...എന്നായിരുന്നു ശരണ്യയുടെ മറുപടി. ഈ ഫെയ്സ്ബുക്ക് പോസ്റ്റാണ് ശരണ്യയുടെ മരണത്തിനു പിന്നിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ മോശം ഇടപെടലായിരിക്കും ശരണ്യയെ ഈ തീരുമാനത്തിലെത്തിച്ചത് എന്നാണു സൂചന.

സംഭവത്തില്‍ വിളപ്പില്‍ ശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളമൈലാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ ശരണ്യ തൂങ്ങിമരിച്ചത്.

English summary
serial director wife sharanya murder husband says
topbanner

More News from this section

Subscribe by Email