Sunday October 21st, 2018 - 10:25:pm
topbanner
Breaking News

വിവാഹം കഴിച്ചത് സിനിമാ മേഖലയിലെ പ്രമുഖനെന്നു വിശ്വസിപ്പിച്ച്; പല സ്ത്രീകളെയും ചൂഷണം ചെയ്തു; ശരണ്യയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

Jikku Joseph
വിവാഹം കഴിച്ചത് സിനിമാ മേഖലയിലെ പ്രമുഖനെന്നു വിശ്വസിപ്പിച്ച്; പല സ്ത്രീകളെയും ചൂഷണം ചെയ്തു; ശരണ്യയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

സംവിധായകന്‍ രഞ്ജിത്ത് മൗക്കോട്ടിന്റെ ഭാര്യ ശരണ്യാ നാരായണന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. രഞ്ജിത്തിന്റെ അപഥ സഞ്ചാരമാണ് ശരണ്യയെ ഇങ്ങനെയൊരു തീരുമാനത്തിലെത്തിച്ചതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അയലത്തെ സുന്ദരി, സിബിഐ ഡയറിക്കുറിപ്പ് എന്നി പരമ്പരകളില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണു രഞ്ജിത്ത്.

പയ്യന്നൂര്‍ സ്വദേശിയായ ശരണ്യ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഇട്ട ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് മരണത്തിലെ ദുരൂഹതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. ഡിസംബര്‍ 10-നാണ് മരണം മുന്നില്‍ കാണുന്നു എന്ന സൂചന നല്‍കി കൊണ്ട് ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എത്തിയത്. സിനിമാ മേഖലയിലെ പ്രമുഖനെന്നു തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ശരണ്യയെ പ്രണയിക്കുകയും പിന്നീട് കൈയ്യൊഴിയുകയുമായിരുന്നുവെന്നും തുടര്‍ന്ന് ശരണ്യ പോലീസില്‍ പരാതിപ്പെട്ടതോടെയാണ് ഇയാള്‍ വിവാഹം ചെയ്യാമെന്നു സമ്മതിച്ചതെന്നും വിവരളുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വിവാഹശേഷവും ഇവരുടെ കുടുംബജീവിതം സ്വസ്ഥമായിരുന്നില്ല. രഞ്ജിത്തിന്റെ ദുര്‍നടപ്പില്‍ മനംനൊന്താണ് രഞ്ജിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തത്. ശരണ്യ മുമ്പു വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു എങ്കിലും അതു വിജയിച്ചില്ല എന്നു ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാധാരണ കുടുംബമായിരുന്നു എങ്കിലും രഞ്ജിത്ത് ആഢംബര പ്രിയനായിരുന്നു. ഇതായിരുന്നു പ്രശ്‌നങ്ങള്‍ക്കു കാരണം. സിനിമ മേഖലയിലെ പ്രമുഖനെന്ന വ്യാജേന സ്ത്രീകളെ സ്വാധിനിക്കാറുണ്ടായിരുന്നു. ഇങ്ങനെ സ്വാധിനിക്കുന്നവരെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്യുന്നതും ശരണ്യയെ വിഷമിപ്പിച്ചിരുന്നു എന്നും പറയുന്നു. ഇതിന്റെ പേരിലും വീട്ടില്‍ കലഹങ്ങളുണ്ടായിരുന്നു.

ഇതിനിടയില്‍ രഞ്ജിത്ത് കുട്ടിയുടെ സ്വര്‍ണ്ണം പണയം വയ്ക്കുകയും ഇതു തിരിച്ച് എടുത്തുതരണം എന്നു ശരണ്യ ആവശ്യപ്പെടുകയുമായിരുന്നു. വീട്ടില്‍ പോകുന്നതിനു മുമ്പ് കുട്ടിയുടെ സ്വര്‍ണ്ണം എടുത്തു തരണം എന്ന് ആവശ്യം കലഹത്തിലെത്തുകയും ഇത് ആത്മഹത്യയില്‍ അവസാനിക്കുകയുമായിരുന്നു എന്നു പറയുന്നു.

ഇതു കൂടാതെ മരക്കുന്നതിനു കുറച്ചുനാള്‍ മുമ്പു ശരണ്യ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ശരണ്യയുടെ പോസ്റ്റ്. പോസ്റ്റ് കണ്ട് എന്താണ് ഇങ്ങനെ ഇടാനുള്ള കാരണം എന്നു ചോദിച്ചവരോടു കാരണം ഉണ്ട് എന്നും അതിവിടെ പറയാന്‍ പറ്റില്ല ഫോണില്‍ പറയാം എന്നും ശരണ്യ ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കുന്നുണ്ട്.

ഭര്‍ത്താവ് രഞ്ജിത്തിന്റെ കൂടെയുള്ള ഫോട്ടോയോടൊപ്പമാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇങ്ങനെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഇതുവരെ ഇല്ലായിരുന്നു. പക്ഷെ ഇന്നെനിക്ക് വന്ന ചില പേഴ്‌സണല്‍ മെസേജ് കാരണം ഞാന്‍ ഇതിവിടെ പോസ്റ്റ് ചെയ്യുന്നു. എന്റെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട് സിനിമാസ്...ഇന്നീനിമിഷം വരെ ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തന്നെയാണ്...ഒരുമിച്ച് ജീവിക്കുന്നുമുണ്ട്. പിരിയുമ്പോള്‍ അറിയിക്കാം...'അപ്പോള്‍ കട്ടില് പിടിക്കാന്‍ വന്നാല്‍ മതി''.എന്നായിരുന്നു ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പോസ്റ്റ് കണ്ട സുഹൃത്തുക്കള്‍ കാരണം തിരക്കിയെങ്കിലും അത് പിന്നെ മനസിലാകുമെന്ന മറുപടിയില്‍ ശരണ്യ നിര്‍ത്തുകയായിരുന്നു. എന്താണ് ഇതെന്ന് ഒരു സുഹൃത്ത് ചോദിച്ചപ്പോള്‍ മറുപടി ഇവിടെ കുറിക്കാനാകില്ലെന്നും എല്ലാം ഫോണില്‍ പറയാം ചേച്ചീ...എന്നായിരുന്നു ശരണ്യയുടെ മറുപടി. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ശരണ്യയുടെ മരണത്തിനു പിന്നിലെ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഭര്‍ത്താവില്‍ നിന്നോ ഭര്‍ത്താവിന്റെ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ മോശം ഇടപെടലായിരിക്കുംശരണ്യയെ ഈ തീരുമാനത്തിലെത്തിച്ചത് എന്നാണു സൂചന.

കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന അയലത്തെസുന്ദരി, മഴവില്‍ മനോരമയിലെ സിബിഐ ഡയറിക്കുറിപ്പ് എന്നീ സീരിയലുകളുടെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് ശരണ്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് മൗക്കോട്. സംഭവത്തില്‍ വിളപ്പില്‍ ശാല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം വിളപ്പില്‍ശാല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ളമൈലാടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ശരണ്യ തൂങ്ങിമരിച്ചത്.

English summary
serial director wife sharanya murder
topbanner

More News from this section

Subscribe by Email