topbanner
Sunday December 17th, 2017 - 7:42:am
topbanner
topbanner

ടാക്‌സി ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടികള്‍ തട്ടിപ്പ് കേസിലെ പ്രതികള്‍

rajani v
ടാക്‌സി ഡ്രൈവറെ ആക്രമിച്ച സീരിയല്‍ നടികള്‍ തട്ടിപ്പ് കേസിലെ പ്രതികള്‍

കൊച്ചി: കൊച്ചി വൈറ്റിലയില്‍ യുബര്‍ ടാക്‌സി ഡ്രൈവര്‍ ഷെഫീക്കിനെ കരിങ്കല്ലുകൊണ്ട് ആക്രമിച്ചക്കേസില്‍ അറസ്റ്റിലായ മൂന്നു സ്ത്രീകളില്‍ രണ്ടുപേര്‍ കരുവഞ്ചാല്‍ സ്വദേശിനികള്‍. കരുവഞ്ചാലിലെ പുറത്തേല്‍ വീട്ടില്‍ എയ്ഞ്ചല്‍ ബേബി (35), ഇവരുടെ ബന്ധുവായ പുറത്തേല്‍ ക്ലാര സിബിന്‍ (27), സുഹൃത്ത് പത്തനംതിട്ട ആയപ്പുരയ്ക്കല്ഡ എം ഷീജ എന്നിവരെയാണ് മരട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. നാട്ടുകാരാണ് സംഭവസ്ഥത്തുനിന്നും ഇവരെ പോലീസില്‍ ഏല്‍പ്പിച്ചത്. ഇവര്‍ കരുവഞ്ചാല്‍ സ്വദേശിനികളാണെങ്കിലും എയ്ഞ്ചലിനും ക്ലാരയ്ക്കും നാടുമായി വലിയ ബന്ധമൊന്നുമില്ല. എയ്ഞ്ചല്‍ ഏറെക്കാലമായി എറണാകുളത്താണ് താമസിക്കുന്നത്. കുറെക്കാലമായി നാട്ടുകാര്‍ക്ക് ഇവരെ കുറിച്ച് യാതൊരു അറിവും ഇല്ലായിരുന്നു. ഇതിനിടിയിലാണ് ഇവര്‍ കൊച്ചിയില്‍ പിടിയിലായത്. ചില സീരിയലുകളില്‍ മുഖം കാണിച്ച്

രംഗത്ത് വന്ന ഇവര്‍ പലരേയും പറ്റിച്ച് പണം തട്ടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. ഇന്നലെഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റ ടാക്സി ഡ്രൈവര്‍ കുമ്പളം താനത്ത് വീട്ടില്‍ ടി.ഐ ഷെഫീക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണത്തിന് നേതൃത്വം കൊടുത്ത എയ്ഞ്ചല്‍ ബേബിക്കെതിരെയും മറ്റൊരു പ്രതിയായ ഷീജ എം.അഫ്സലിനെതിരേയും പലവിധ ആരോപണങ്ങളുണ്ട്. ഒരു വര്‍ഷം മുന്‍പ് തന്റെ സുഹൃത്തായ ജ്വല്ലറിഉടമയെയും നാട്ടുകാരനായ സമ്പന്ന യുവാവിനേയും വളച്ച് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിഏയ്ഞ്ചലിനെതിരെയുണ്ട്. അന്ന് തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ജ്വല്ലറി ഉടമയുടെ ജീവന്‍രക്ഷിച്ചതെന്ന് പൊതുപ്രവര്‍ത്തകായ അജ്മല്‍ ശ്രീകണ്ഠാപുരം വെളിപ്പെടുത്തി. ഒരു വര്‍ഷംമുമ്പായിരുന്നു സംഭവം.

പഴയ സ്വര്‍ണം വില്‍ക്കാനുണ്ടെന്ന് പറഞ്ഞാണ് ജ്വല്ലറി ഉടമയെ ഏയ്ഞ്ചല്‍ തന്റെ ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തിയത്. ജ്വല്ലറിയില്‍ പലതവണ വന്ന പരിചയമുള്ളതിനാല്‍ ജ്വല്ലറി ഉടമയ്ക്ക് സംശയം തോന്നിയില്ല. ഏയ്ഞ്ചല്‍ വിളിച്ചത് പ്രകാരം ഫ്ളാറ്റില്‍ എത്തി. അവിടെ എത്തിയപ്പോള്‍ഫ്ളാറ്റില്‍ രണ്ട് യുവാക്കളും മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു. ഇതോടെ താന്‍ കുടുങ്ങിയെന്ന് ജ്വല്ലറിഉടമയ്ക്ക് വ്യക്തമായി. ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ഏയ്ഞ്ചലും സംഘവും ജ്വല്ലറിഉടമയെ പിടികൂടി കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല പൊട്ടിച്ചെടുത്തു. അന്ന് വളരെപാടുപെട്ടാണ് ഇയാള്‍ അവിടെ നിന്നും രക്ഷപെട്ടത്.

പിറ്റേന്ന് ഏയ്ഞ്ചലും സംഘവും ഇയാളുടെ ജ്വല്ലറിയില്‍ എത്തി. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍പീഡനക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജ്വല്ലറി ഉടമ, അജ്മലിന്റെസഹായത്തോടെ പോലീസില്‍ പരാതി നല്‍കി. ഇത് അറിഞ്ഞ ഏയ്ഞ്ചലും സംഘവും ജ്വല്ലറി ഉടമ തങ്ങളെഉപദ്രവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി. ഒടുവില്‍ തനിക്കെതിരെപീഡനക്കേസ് വരുമെന്ന് ഭയന്ന് ജ്വല്ലറി ഉടമ പരാതിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.

സമ്പന്ന കുടുംബാംഗമായ ഒരു യുവാവാണ് ഏയ്ഞ്ചലിന്റെ കെണിയില്‍ പിന്നീട് വീണത്. ഇയാളെ പ്രേമംനടിച്ചാണ് ഏയ്ഞ്ചല്‍ വളച്ചത്. ഇതില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചപ്പോള്‍ താന്‍ കൈഞരമ്പ്മുറിക്കുമെന്നും കേസില്‍ കുടുക്കുമെന്നും ഏയ്റഞ്ചലും സംഘവും ഭീഷണിപ്പെടുത്തി. ഈ പ്രശ്നവുംപിന്നീട് ഒത്തുതീര്‍പ്പാക്കുകയായിരുന്നെന്ന് അജ്മല്‍ പറഞ്ഞു.

 

English summary
serial artist beat taxi driver case turning new hint
topbanner topbanner

More News from this section

Subscribe by Email