Tuesday October 23rd, 2018 - 6:52:am
topbanner
Breaking News

സീരിയല്‍ താരത്തിന്റെ മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകത്തില്‍ ദുരൂഹതയേറുന്നു

NewsDesk
സീരിയല്‍ താരത്തിന്റെ മൃതദേഹം നഗ്നമായ നിലയില്‍; കൊലപാതകത്തില്‍ ദുരൂഹതയേറുന്നു

കൊച്ചി: എറണാകുളം പോണേക്കര മീഞ്ചിറ റോഡിലെ വാടക വീട്ടില്‍ മുന്‍ സീരിയല്‍ താരത്തെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം രാത്രിയാണു കൊടുങ്ങൂര്‍ വാഴൂര്‍ സ്വദേശി ശശിയുടെ മകള്‍ മീരയെ കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തത്.

പാലക്കാട് കോല്‍പ്പാടം തെങ്കര ചെറക്കല്‍ വീട്ടില്‍ നൗഫല്‍ ആണ് ആത്മഹത്യ ചെയ്തത്. അടുപ്പത്തിലായിരുന്ന ഇവര്‍ ഒരുമാസം മുമ്പാണ് വാടക വീടെടുത്ത് താമസം തുടങ്ങിയത്.

ഇവര്‍ക്കൊപ്പം മീരയുടെ ആദ്യ വിവാഹത്തിലെ കുട്ടിയുമുണ്ടായിരുന്നു. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മീര കുട്ടിയെ തന്റെ വീട്ടില്‍ കൊണ്ടുവിട്ടു. സീരിയലില്‍ അഭിനയിക്കാന്‍ എറണാകുളത്ത് താമസം തുടങ്ങിയ മീര ഇതിനിടെയാണു നൗഫലുമായി അടുപ്പത്തിലായത്.

പിന്നീട് വിവാഹം കഴിക്കാതെ ഒരുമിച്ച് താമസവും തുടങ്ങി. കുറച്ചു നാളുകളായി ഇരുവരും തമ്മില്‍ പ്രശ്‌നത്തിലായിരുന്നെന്നും കഴിഞ്ഞ ദിവസം നൗഫലെത്തിയപ്പോള്‍ വീട്ടില്‍ നിന്നു മറ്റൊരു യുവാവ് ഇറങ്ങിയോടിയെന്നും ഇതില്‍ പ്രകോപിതനായ നൗഫല്‍ മീരയെ കൊന്നെന്നുമാണു പോലീസ് പറയുന്നത്. മറ്റൊരു യുവാവിനെ മീരയ്‌ക്കൊപ്പം കണ്ടെന്നും താന്‍ മരിക്കാന്‍ പോകുന്നുവെന്നും നൗഫല്‍ ബന്ധുവിനെ ഫോണില്‍ അറിയിച്ചിരുന്നു.

ബന്ധു വിവരം അറിയിച്ചതനുസരിച്ച് സുഹൃത്ത് ഇവരുടെ വാടകവീട്ടിലെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നഗ്നമായ നിലയിലായിരുന്നു മീരയുടെ മൃതദേഹം. വയറ്റിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. ഇരു കൈകളിലെയും ഞരമ്പുകള്‍ മുറിച്ചശേഷമാണു നൗഫല്‍ തൂങ്ങിമരിച്ചത്. ഇരുവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചുവരികയാണ്.

മീര ബന്ധുക്കളുമായി അടുപ്പത്തില്ലാത്തതിനാല്‍ നൗഫലുമായുള്ള ബന്ധത്തെക്കുറിച്ച് ഇവര്‍ക്കും ധാരണയില്ല. മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Read more topics: serial, actress, murder, kochi
English summary
serial actress murdered in kochi
topbanner

More News from this section

Subscribe by Email