Wednesday November 14th, 2018 - 12:33:pm
topbanner

മട്ടണ്‍ ബിരിയാണി തീര്‍ന്നു; കോഴിക്കോട് ഹോട്ടലില്‍ സീരിയല്‍ നടിയുടെയും സംഘത്തിന്റെയും അക്രമം

NewsDesk
മട്ടണ്‍ ബിരിയാണി തീര്‍ന്നു; കോഴിക്കോട് ഹോട്ടലില്‍ സീരിയല്‍ നടിയുടെയും സംഘത്തിന്റെയും അക്രമം

കോഴിക്കോട്: മട്ടന്‍ ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ഹോട്ടലില്‍ സീരിയല്‍ നടിയുടെയും സംഘത്തിന്റെയും പരാക്രമം. സംഭവത്തില്‍ തൃശുര്‍ കുന്നം കുളം പൂനഞ്ചേരി വീട്ടില്‍ അനു ജൂബി (23), നടിയുടെ സുഹൃത്തുക്കളായ മംഗലാപുരം ബന്തര്‍ സോണ്ടിഹത്തലു സ്വദേശിനി മുനീസ (21) എറണാകുളം പാലാരിവട്ടം ആലിഞ്ഞല മൂട്ടില്‍ നവാസ്, പുവാട്ടുപറമ്പ് സ്വദേശി എന്നിവര്‍ അറസ്റ്റിലായി.

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ എത്തിയ നടിയുള്‍പ്പെടുന്ന സംഘം വെയിറ്ററോട് മട്ടണ്‍ ബിരിയാണി ആവശ്യപ്പെട്ടു.

മട്ടണ്‍ ബിരിയാണി തീര്‍ന്നുപോയെന്ന് വെയിറ്റര്‍ അറിയിച്ചതോടെ ഇവര്‍ കയര്‍ക്കുകയായിരുന്നു. സീരിയല്‍ നടിയും മുനീസയും ചേര്‍ന്ന് ഹോട്ടല്‍ ജീവനക്കാരനെ കൈയേറ്റം ചെയ്യുകയും ചെയ്തു.

ഹാട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഫാത്തിമ മന്‍സിലില്‍ അബൂബക്കര്‍ റഷാദ് പ്രശ്‌നത്തില്‍ ഇടപെട്ടതോടെ ഇയാള്‍ക്കെതിരേ തിരിഞ്ഞ സംഘം ഇദ്ദേഹത്തെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു.

തുടര്‍ന്ന് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചു. ടൗണ്‍ പോലീസ് എത്തി നാലുപേരെയും അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഇതില്‍ ഒരാള്‍ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ പോലീസിന് ബോധ്യമായി.

 

English summary
serial actress attacks hotel waiter at kozhikode
topbanner

More News from this section

Subscribe by Email