Wednesday November 21st, 2018 - 11:39:pm
topbanner

ദാസ്യപ്പണി നിയന്ത്രിക്കാന്‍ തലപ്പത്തുള്ളവര്‍ നടപടിയെടുക്കണമെന്ന് സെന്‍കുമാര്‍

Jikku Joseph
ദാസ്യപ്പണി നിയന്ത്രിക്കാന്‍ തലപ്പത്തുള്ളവര്‍ നടപടിയെടുക്കണമെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: പോലീസിലെ ദാസ്യപ്പണിക്കെതിരെ വിമര്‍ശനവുമായി ടി.പി സെന്‍കുമാര്‍ രംഗത്ത്. പോലീസിലെ ദാസ്യപ്പണി നിയന്ത്രിക്കുന്നതിന് തലപ്പത്തുള്ളവര്‍ തന്നെ നടപടി എടുക്കണമെന്ന് സെന്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ജാഗ്രത കുറവുണ്ട്, പൂര്‍ണ്ണ ഉത്തരവാദിത്തം പോലീസ് സീനിയര്‍ ഓഫീസര്‍മാര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാന്‍ അധികാരത്തിലിരുന്നപ്പോള്‍ തന്നെ നടപടി എടുത്തിരുന്നതായും അദ്ദേഹം അറിയിച്ചു. ഫ്യൂഡല്‍ പശ്ചാത്തലം അടിച്ചേല്‍പ്പിക്കുന്നത് കേരളത്തിന്റെ സാഹചര്യത്തിന് ചേരില്ലന്നും സെന്‍കുമാര്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ ഉന്നത നേതൃത്വത്തിന് ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

കേരളത്തിന്റെ സംസ്‌കാരം മനസിലാക്കാന്‍ പല ഉദ്യോഗസ്ഥര്‍ക്കും ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് ക്യാമ്പ് ഫോളോവേഴ്‌സിനെ വയ്ക്കാന്‍ അനുവാദം ഉണ്ട്. അവര്‍ക്ക് അതിന് അലവന്‍സുകളും ഉണ്ട്. എന്നാല്‍ പോലീസുകാരെ കൊണ്ട് ദാസ്യപ്പണി ചെയ്യിക്കാന്‍ അവകാശമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

 

 

Read more topics: senkumar, stormed, police, leadership
English summary
senkumar stormed against the police leadership
topbanner

More News from this section

Subscribe by Email