Monday November 19th, 2018 - 2:53:pm
topbanner

പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍

Jikku Joseph
പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍

തിരുവനന്തപുരം: തുടര്‍ച്ചയായി വീഴ്ചകള്‍ നേരിടുന്ന പോലീസിനെയും ആഭ്യന്തര വകുപ്പിനെയും തിരുത്തി ടി.പി സെന്‍കുമാര്‍. പത്മവ്യൂഹം പോലുള്ള മുഖ്യമന്ത്രിയുട സുരക്ഷാകവചം അരോചകമാണെന്ന് സെന്‍കുമാര്‍ വ്യക്തമാക്കി. സെന്‍കുമാറിന്റെ ശത്രുക്കളെയെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ മിത്രങ്ങളായി കാണരുത്.

മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ ഉപദേശകനെ പോലെ മറ്റൊരു അധികാരകേന്ദ്രം വേണ്ട. സ്റ്റേഷനുകളില്‍ കേസ് ഡയറികള്‍ തിരുത്തുകയാണെന്നും സെന്‍കുമാര്‍ പറഞ്ഞു. പോലീസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആരോപണം ഉന്നയിച്ചത്.

യോഗത്തിനെത്തിയ സെന്‍കുമാര്‍ യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മൂന്ന് പേജുകളിലായി എഴുതി നല്‍കുകകയും ചെയ്തു. ഈ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ ഉപദേശകനടക്കമുള്ളവരെ രൂക്ഷമായി സെന്‍കുമാര്‍ വിമര്‍ശിക്കുന്നത്. അടുത്തു നില്‍ക്കുന്നവരെല്ലാം മിത്രങ്ങളായി കാണരുത്.

പോലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചില്‍ പോലും ഡിജിപിക്ക് ഇപ്പോള്‍ നിയന്ത്രണമില്ല. ജനങ്ങളില്‍ നിന്നും മുഖ്യമന്ത്രിയെ അകറ്റാനാണ് ചുറ്റുമുള്ള ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ കുറ്റപ്പെടുത്തുന്നു. എസ്‌ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്കു സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും സെന്‍കുമാര്‍ പറയുന്നു.

ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്റ്റേഷനുകളിലെ പോലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ വിശദീകരിക്കുന്നു. അതിസുരക്ഷ ആപത്താണെന്നും അതിസുരക്ഷ ഒരുക്കുന്ന പോലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ വ്യക്തമാക്കുന്നു.

 

English summary
senkumar advice police about security of pinarayi vijayan
topbanner

More News from this section

Subscribe by Email