Sunday February 17th, 2019 - 1:35:pm
topbanner

ഹൃദയസംബന്ധമായ അസുഖം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നില്ല; സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സീന ഭാസ്‌ക്കര്‍

JB
 ഹൃദയസംബന്ധമായ അസുഖം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നില്ല;  സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സീന ഭാസ്‌ക്കര്‍

തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ മരണത്തില്‍ ദുരൂഹതയെന്ന് ഭാര്യ സീന ഭാസ്‌ക്കര്‍. ഹൃദയസംബന്ധമായ അസുഖം ബ്രിട്ടോയ്ക്ക് ഉണ്ടായിരുന്നില്ലെന്നും ബ്രിട്ടോയ്ക്ക് ശരിയായ പരിചരണം ലഭിച്ചില്ലെന്നും സീന പറഞ്ഞു.സൈമണ്‍ ബ്രിട്ടോയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ സംശയമുണ്ടെന്നും മരണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമെന്നും സീന പറയുന്നു. ബ്രിട്ടോ കാര്‍ഡിയാക് പേഷ്യന്റ് ആയിരുന്നില്ല. കാര്‍ഡിയാക് പേഷ്യന്റ് എന്നാണ് ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് എങ്ങനെ സംഭവിച്ചെന്ന് അറിയില്ല.അസ്വസ്ഥ തോന്നിയ സമയത്ത് ഓക്സിജന്‍ ഉള്ള ആംബുലന്‍സ് ആവശ്യപ്പെട്ടിരുന്നതായും എന്നാല്‍ ഓക്സിജന്‍ ഇല്ലാത്ത ആംബുലന്‍സ് ആണ് വന്നതെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സീന പറയുന്നു.

ബ്രിട്ടോയുടെ ജീവനില്ലാത്ത ശരീരം കാണുന്ന അവസ്ഥയില്‍ എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്ന് പോലും എനിക്ക് മനസിലായില്ല. അവസാനമായി സൈമണ്‍ ബ്രിട്ടോയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയണം. പല കാര്യങ്ങളും ഞാന്‍ അറിഞ്ഞു. അത് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ല.മരണദിവസം രാവിലെ മുതലേ ശ്വാസ തടസം ഉണ്ടായിരുന്നെന്നും ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നും പറയുന്നു. ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിച്ചില്ലെന്ന് പറഞ്ഞു. പക്ഷേ അതേ കുറിച്ചും പലരും പലതാണ് പറഞ്ഞത്.

ബ്രിട്ടോയുടെ കൂടെയുണ്ടായിരുന്ന അജിത എന്ന ലേഡിയാണ് ഞാന്‍ ബ്രിട്ടോയെ തനിച്ചാക്കി എന്ന രീതിയില്‍ സങ്കടപ്പെട്ടു കരഞ്ഞത്. ഞാന്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് എവിടെ പോകാനാണ്. കഴിഞ്ഞ 25 വര്‍ഷമായി അദ്ദേഹത്തോടൊപ്പം കഴിയുകയാണ്.ബീഹാറിലായിരുന്ന ഞാന്‍ രാവിലെ മുതല്‍ ബ്രിട്ടോയെ വിളിച്ച് സംസാരിക്കുന്നുണ്ട്. ഡിസംബര്‍ 31 ാം തിയതി രാവിലെ വിളിച്ച് സംസാരിക്കുമ്പോള്‍ ബ്രിട്ടോയ്ക്ക് എന്തോ അസ്വസ്ഥതയുണ്ടെന്ന തോന്നിയിരുന്നു.- സീന പറയുന്നു.

 

Viral News

English summary
seena bhasker allegation on simon britto death
topbanner

More News from this section

Subscribe by Email