Friday November 16th, 2018 - 2:38:am
topbanner

ജയലളിതയുടെ ആരോഗ്യസ്ഥിതി;കെഎസ്ആര്‍ടിസി ബസ് തിരിച്ചുവിളിച്ചു; ശബരിമലയിലും സുരക്ഷ

NewsDesk
ജയലളിതയുടെ ആരോഗ്യസ്ഥിതി;കെഎസ്ആര്‍ടിസി ബസ് തിരിച്ചുവിളിച്ചു; ശബരിമലയിലും സുരക്ഷ

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമായതിനെ തുടര്‍ന്ന് കേരള സര്‍ക്കാരും സുരക്ഷ ശക്തമാക്കി. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു.

തമിഴ്‌നാട്ടിലേക്ക് പോയ കെഎസ്ആര്‍ടിസി ബസ്സുകളോട് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ നിര്‍ദ്ദശിച്ചു. ബസ്സുകള്‍ക്കുനേരെ ആക്രമണമുണ്ടായേക്കുമെന്ന് ഭയന്ന് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

നിരവധി തമിഴ്‌നാട്ടുകാര്‍ എത്തുന്ന ശബരിമലയിലും സുരക്ഷ ശക്മാക്കി. സന്നിധാനത്തെ ആഴിക്കുചുറ്റം വടംകെട്ടി. ദര്‍ശനത്തിനായി എത്തുന്ന തമിഴ്‌നാട്ടുകാരായ അയ്യപ്പന്മാരെ നിരീക്ഷിക്കും.

ഞായറാഴ്ച വൈകിട്ടാണ് ജയലളിതയ്ക്ക് ഹൃദയാഘാതം ഉണ്ടായത്. അവരെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് അപ്പോളോ ആശുപത്രിയിലേക്ക് എത്തുന്നത്.

Read more topics: Security, Kerala, jayalalithaa
English summary
Security tightened along Kerala-TN border
topbanner

More News from this section

Subscribe by Email