Friday November 16th, 2018 - 4:49:am
topbanner

ട്രോളി മടുത്തു ;ഹാദിയ സ്വര്‍ഗത്തിലെ ഞാവല്‍പ്പഴവും ഷഹാന നരകത്തിലെ വിറകുകൊള്ളിയുമാവുന്ന എസ്ഡിപിഐയുടെ ഇരട്ടത്താപ്പ്

renjini
ട്രോളി മടുത്തു ;ഹാദിയ സ്വര്‍ഗത്തിലെ ഞാവല്‍പ്പഴവും ഷഹാന നരകത്തിലെ വിറകുകൊള്ളിയുമാവുന്ന എസ്ഡിപിഐയുടെ ഇരട്ടത്താപ്പ്

ഒരു ചർച്ചയ്ക്കുള്ള വഴി തുറന്നു വച്ചിട്ടാണ് ഹാരിസണും ഷഹാനയും വിവാഹിതരായത്. എന്നാൽ ചെറിയൊരു മാറ്റമുണ്ട് കോർട്ടൊന്നു മാറി പന്തിന്റെ കിടപ്പിലും മാറ്റം, ഹാദിയ കേസിൽ വ്യക്തിസ്വാതന്ത്രത്തിന്റെ പേരിൽ ഘോര ഘോരം സംസാരിച്ചർ മുസ്സീം കുട്ടി ഇതര മതസ്ഥനെ വിവാഹം കഴിച്ചപ്പോൾ വാളെടുത്ത് ഉറഞ്ഞ് തുള്ളുന്നു.

എസ് ഡി പി യുടെ ഈ ഇരട്ട താപ്പാനെതിരെ രൂക്ഷ വിമർശനവും ട്രോളുകളുമാണ് സോഷ്യൽ മീഡിയയിലാകെ.ഹാദിയ സ്വര്‍ഗത്തിലെ ഞാവല്‍പ്പഴവും ഷഹാന നരകത്തിലെ വിറകുകൊള്ളിയുമാവുന്ന എസ്ഡിപിഐയുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്.ഹാരിസണിനും ഷഹനയ്ക്കും എതിരെ ഉയരുന്ന ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഡോ. ഷിംന അസീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതാണ്

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഹാദിയ വരുമ്പോൾ സന്തോഷവും ഷഹാന പോകുമ്പോൾ ദു:ഖവും അസഭ്യവർഷവുമാണെങ്കിൽ, അതിന്റെ പേരാണ്‌ ഇരട്ടത്താപ്പ്‌. വിശ്വാസവും വിശ്വാസികളുടെ അംഗസംഖ്യ കണക്കും വെച്ചല്ല മനുഷ്യബന്ധങ്ങളെ അളന്നെടുക്കേണ്ടത്‌.

ഇങ്ങോട്ടായാലും അങ്ങോട്ടായാലും അതവരുടെ കുടുംബകാര്യമാണ്‌. പ്രായപൂർത്തിയായ നവദമ്പതികളുടെയും അവരുടെ മാതാപിതാക്കളുടെയും നെഞ്ചിലെ നോവും വേവും നാട്ടുകാരും മതവിശ്വാസികളും പങ്കിട്ടെടുക്കേണ്ട ആവശ്യമില്ല. അതൊരു അന്താരാഷ്ട്ര പ്രശ്‌നവുമല്ല.

അഭിമന്യുവും, പ്രായം പോലും പരിഗണിക്കപ്പെടാതെ നിലത്ത്‌ വലിച്ചിഴക്കപ്പെടുന്ന വൃദ്ധനായ സ്വാമിയും, മിശ്രവിവാഹിതരെ അവഹേളിക്കലും, അമ്മയെ തല്ലിക്കൊന്നാൽ പോലും ഉളുപ്പില്ലാതെ വിശദീകരിക്കുന്ന ന്യായീകരണത്തൊഴിലാളികളും...

വെള്ളത്തിൽ എണ്ണ തെളിയുന്നത്‌ പോലെ വേണ്ടിടത്തും വേണ്ടാത്തിടത്തും മതം മനുഷ്യന്‌ മീതേ കിടക്കുകയാണ്‌... അറപ്പുളവാക്കുന്ന വഴുവഴുപ്പോടെ... അന്യമതസ്‌ഥരെ അവരുടെ വിശ്വാസത്തെ ബഹുമാനിച്ച്, അവനവനെപ്പോലെ മനുഷ്യരായി കണ്ട് നെഞ്ചോട്‌ ചേർക്കുന്ന ബഹുഭൂരിപക്ഷം വിശ്വാസികളും ഇതിനിടയിൽ കിടന്ന്‌ ശ്വാസം മുട്ടുകയുമാണ്‌..

Read more topics: sdpi, trolleys, Double,
English summary
The tally of SdpiI is trolleys Double Thread
topbanner

More News from this section

Subscribe by Email