Wednesday September 26th, 2018 - 6:33:am
topbanner

സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്.ഡി.പി.ഐ ന‌ടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു; പകരം കരിദിനം ആചരിക്കുമെന്ന് നേതാക്കൾ

rajani v
സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്.ഡി.പി.ഐ ന‌ടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു; പകരം കരിദിനം ആചരിക്കുമെന്ന് നേതാക്കൾ

കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്.ഡി.പി.ഐ ന‌ടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി നേതാക്കൾ അറിയിച്ചു.എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചത്.

എന്നാൽ കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ചതോ‌‌ടെ ഹർത്താൽ പിൻവലിച്ചതായാണ് എസ്ഡിപിഐ നേതൃത്വം അറിയിച്ചത്. അതേസമയം പോലീസ് വേട്ടയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹർത്താലാണെന്ന് നേരത്തെ എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദാണ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

 

 

Read more topics: sdpi, harthal, widrow
English summary
sdpi harthal widrow
topbanner

More News from this section

Subscribe by Email