Monday February 18th, 2019 - 3:51:am
topbanner

കണ്ണൂര്‍; അമ്മയോടിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചു; അഞ്ചാംക്ലാസുകാരന്‍ മരിച്ചു

NewsDesk
കണ്ണൂര്‍; അമ്മയോടിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചു; അഞ്ചാംക്ലാസുകാരന്‍ മരിച്ചു

പയ്യന്നൂര്‍: അമ്മ ഓടിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ചതിനെ തുടര്‍ന്ന് അഞ്ചാംക്ലാസുകാരന്‍ മരിച്ചു. വെള്ളൂര്‍ കിഴക്കമ്പാട് ജനകീയ കലാസമിതി പരിസരത്തെ കനേരി ചന്ദ്രന്‍ - ശ്രീലജ ദമ്പതികളുടെ മകന്‍ അഭിനന്ദാണ് (10) മരിച്ചത്.

ശ്രീലജയുടെ വീട്ടില്‍ പോയി മടങ്ങിവരവെയായിരുന്നു അപകടം. വൈപ്പിരിയം മദര്‍ സ്‌കൂളിന് സമീപം ഞായറാഴ്ച വൈകുന്നേരം 4.30 മണിയോടെ ഇവരുടെ സ്‌കൂട്ടറില്‍ ബസ് ഇടിക്കുകയായിരുന്നു.

തെറിച്ചുവീണ അഭിനന്ദ് ബസ്സിനടിയില്‍പ്പെട്ടു. ശ്രീലജ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്നൂര്‍ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സഹോദരന്‍ അനുഗ്രഹ് (10-ാം തരം വിദ്യാര്‍ത്ഥി, ജി എച്ച് എസ് സ് വെള്ളൂര്‍). സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് വള്ളൂരില്‍.

Viral News

Read more topics: scooter, accident, payyannur, student
English summary
scooter accident in payyannur; student dies
topbanner

More News from this section

Subscribe by Email