Thursday September 20th, 2018 - 8:18:am
topbanner
Breaking News

ഇനി മുടി രണ്ടായി മെടഞ്ഞിടേണ്ട; അല്‍ഷയുടെ പോരാട്ടവിജയം അടുത്ത അധ്യയനവര്‍ഷം മുതല്‍

NewsDesk
ഇനി മുടി രണ്ടായി മെടഞ്ഞിടേണ്ട; അല്‍ഷയുടെ പോരാട്ടവിജയം അടുത്ത അധ്യയനവര്‍ഷം മുതല്‍

തൃശ്ശൂര്‍: നനഞ്ഞ മുടി കെട്ടിവെച്ചതിന്റെ അസ്വസ്ഥതയുമായി ക്ലാസിലിരിക്കേണ്ടതിന്റെ ബുദ്ധിമുട്ടിനെ തുടര്‍ന്ന് ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി വിജയം കണ്ട കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി പി.എസ്. അല്‍ഷ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുന്നു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ നനഞ്ഞ മുടി രണ്ടായി മെടഞ്ഞിടണമെന്ന സ്‌കൂളുകളുടെ നിര്‍ബന്ധം ഇനി വേണ്ടെന്ന് ഉത്തരവിറക്കിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

ബാലാവകാശ സംരക്ഷണ കമ്മീഷന്‍ 2016 ഓഗസ്റ്റില്‍ ഇതു സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇതെപ്പറ്റി തീരുമാനമെടുത്തിരുന്നില്ല.

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ ആവശ്യപ്പെടാമെങ്കിലും മാനസികമായും ആരോഗ്യപരമായും ദോഷമുണ്ടാക്കുന്ന രീതിയില്‍ മുടി രണ്ടായി പിരിച്ചു കെട്ടണമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഇപ്പോഴത്തെ ഉത്തരവ്.

രാവിലെ കുളിച്ച ശേഷം ഉണങ്ങാതെ മുടി പിരിച്ചു കെട്ടിയാല്‍ ദുര്‍ഗന്ധം ഉണ്ടാകുമെന്നും മുടിയുടെ വളര്‍ച്ചയെയും നിലനില്‍പ്പിനെയും ബാധിക്കുമെന്നും പരാതിയില്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍ബന്ധിക്കുന്നത് ലിംഗവിവേചനമാണെന്നും കാട്ടിയാണ് നേരത്തെ അല്‍ഷ പരാതി നല്‍കിയത്.

Read more topics: school, girl, Kasargod
English summary
schoolgirl in Kasargod rewrote a lesson on hairdos
topbanner

More News from this section

Subscribe by Email