Sunday July 22nd, 2018 - 7:55:pm
topbanner
Breaking News

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

rajani v
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ യോഗ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രന്‍. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ ഭാഗമല്ല യോഗാഭ്യാസം. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യമെന്നും യോഗ അഭ്യസിക്കുന്നതോടൊപ്പം നാം അതിന്റെ ശാസ്ത്രീയ വശങ്ങള്‍ നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ യോഗ ഒളിംപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങള്‍ക്ക് എസ്സിഇആര്‍ടി സംഘടിപ്പിച്ച സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Read more topics: yoga, teaching, school,
English summary
school yoga teaching
topbanner

More News from this section

Subscribe by Email