Monday September 24th, 2018 - 3:14:pm
topbanner

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളെ മുടി രണ്ടായി കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവ്

rajani v
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികളെ മുടി രണ്ടായി കെട്ടാന്‍ നിര്‍ബന്ധിക്കരുതെന്ന് ഉത്തരവ്

തിരുവനന്തപുരം: പുതിയ അധ്യായനവര്‍ഷം മുതല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആശ്വാസനടപടിയുമായി സംസ്ഥാനസര്‍ക്കാര്‍. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടി സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇത്തരത്തില്‍ കര്‍ശന അലിഖിത നിയമം നിലനില്‍ക്കെയാണ് ഇതിനെതിരെ വിദ്യാഭ്യാസവകുപ്പ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ നിര്‍ബന്ധിക്കാമെങ്കിലും ആരോഗ്യപരമായും ദോഷകരമായും ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് നിര്‍ണായക ഉത്തരവിറക്കിയിരിക്കുന്നത്.

 

 

Read more topics: school, students, hair style
English summary
school students hair style
topbanner

More News from this section

Subscribe by Email