Sunday November 18th, 2018 - 9:25:am
topbanner

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി: കുട്ടികള്‍ക്കായി സുരക്ഷയൊരുക്കാന്‍ എക്‌സൈസും പോലീസും സുസജ്ജം

NewsDesk
 സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി: കുട്ടികള്‍ക്കായി സുരക്ഷയൊരുക്കാന്‍ എക്‌സൈസും പോലീസും സുസജ്ജം

കോട്ടയം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കുട്ടികള്‍ക്കായി സുരക്ഷയൊരുക്കാന്‍ എക്‌സൈസും പോലീസും ഒരുങ്ങി കഴിഞ്ഞു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന്‍ കരുതല്‍' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ യോഗങ്ങള്‍ ചേരും. അധ്യാപകരും രക്ഷകര്‍ത്താക്കളും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം നടത്തും. ലഹരി വിരുദ്ധ ആശയങ്ങളടങ്ങുന്ന ക്ലാസുകളും മത്സരങ്ങളും സംഘടിപ്പിക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും രഹസ്യവിവരങ്ങള്‍ എക്‌സൈസുമായി പങ്കുവെയ്ക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18004252818 എന്ന ടോള്‍ ഫ്രീ നമ്പരും ക്രമികരിച്ചു.

സ്‌കൂള്‍ തുറക്കുന്നതോടനോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ശക്തമായ നീരക്ഷണങ്ങള്‍ നടത്തുമെന്നു ജില്ലാ പോലീസ് ചീഫ് അറിയിച്ചു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ല. ഡ്രൈവര്‍മാരുടെ പൂര്‍വകാലം പരിശോധിക്കും. സ്‌കൂള്‍ ബസിലും സ്‌കൂളിന് മുന്നില്‍ നിറുത്തുന്ന മറ്റ് ബസുകളിലും കുട്ടികളെ വരിവരിയായി നിറുത്താന്‍ പോലീസിനെ നിയോഗിക്കും. സ്റ്റോപ്പുകളില്‍ നിറുത്താത്ത ബസുകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. അധികം കുട്ടികളെ കയറ്റി പോകുന്ന ഓട്ടോറിക്ഷകള്‍ക്കും മറ്റു ചെറിയവാഹനങ്ങളും തടയും. ഇത്തരത്തില്‍ കുട്ടികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങള്‍ നീരിക്ഷിക്കാനും പ്രത്യേക പോലീസ് സംഘങ്ങളുമുണ്ടാകുമെന്നും ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

ഓപ്പറേഷന്‍ കരുതലിന്റെ ഘടന
എക്‌സൈസ് ഇന്‍സ്‌പെക്ടറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെകടറോ ആണ് ഓപ്പറേഷന്‍ കരുതല്‍ ടീമിന്റെ മേധാവി. കൂടാതെ ഒരു പ്രിവന്റീവ് ഓഫീസര്‍, രണ്ട് സിവില്‍ എക്‌സൈസ് ഓഫീസര്‍, രണ്ട് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്നിവരും ടീമിലുണ്ടാകും.

ഓപ്പറേഷന്‍ കരുതലിന്റെ പ്രവര്‍ത്തനം
*ക്ലാസ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പമുതല്‍ ക്ലാസ് ആരംഭിക്കുന്നതുവരെയും സ്‌കൂള്‍ ഇടവേള സമയങ്ങളിലും ക്ലാസ് അവസാനിച്ച്അരമണിക്കൂര്‍വരെയും ടീമംഗങ്ങള്‍ സ്‌കൂള്‍ പരിസരങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
*ടീം അംഗങ്ങള്‍ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍, പിടിഎ പ്രതിനിധികള്‍ ലഹരിവിരുദ്ധ ക്ലബ് എന്നിവരുമായി സഹകരിച്ച പ്രവര്‍ത്തിക്കും.
*നിലവില്‍ എക്‌സൈസ് രൂപീകരിച്ചിട്ടുള്ള ലഹരിവിരുദ്ധ ക്ലബിന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും.
*വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജി്ല്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 18004252818 എന്ന ടോള്‍ ഫ്രീ നമ്പരിലേക്ക് മദ്യം, മയക്കുമരുന്ന തുടങ്ങിയവ സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കാം. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ടോള്‍ ഫ്രീ നമ്പര്‍, അതാത് പ്രദേശത്തെ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക മൊബൈല്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിക്കും.

Read more topics: school, student, excise, police,
English summary
school student excise police protection
topbanner

More News from this section

Subscribe by Email