Monday June 18th, 2018 - 2:53:pm
topbanner
Breaking News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങി മരിച്ചു

suji
സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുളത്തില്‍ മുങ്ങി മരിച്ചു

അനുജത്തിയുമായി കളിച്ചുകൊണ്ടിരിക്കേ കുളത്തില്‍ വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മുങ്ങി മരിച്ചു. കിഴകൊമ്പ് വളപ്പ് ചുള്ളക്കപ്പുത്തന്‍പുരയില്‍ ആന്‍ഡ്രൂസ് നിഷ ദമ്പതികളുടെ മകള്‍ അനീറ്റ (12) ആണ് മരിച്ചത്.

വൈകീട്ട് വീടിന്റെ പിന്‍ഭാഗത്ത് ഇളയ സഹോദരി അന്നയുമായി കളിച്ചുകൊണ്ടിരുന്ന അനീറ്റ തൊട്ടടുത്തുള്ള ഉപയോഗശൂന്യമായ കുളത്തിലേക്ക് വീഴുകയായിരുന്നു. ഉടനെ അയല്‍വാസി കുളത്തില്‍ ചാടി അനീറ്റയെ പിടിച്ചുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും നാട്ടുകാരില്‍ ഒരാള്‍ കുട്ടിയെ ചാടി കണ്ടെടുക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൂത്താട്ടുകുളം ഫയര്‍ഫോഴ്‌സില്‍ മുങ്ങല്‍ വിദഗ്ധര്‍ ഇല്ലെന്നും അടുത്ത പ്രദേശത്ത് മൂവാറ്റുപുഴയില്‍ മാത്രമാണ് ഇവരുടെ സേവനമെന്നും ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറയുന്നു.

വടകര ലിറ്റില്‍ ഫ്‌ളവര്‍ എല്‍പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അനീറ്റ. മാതാപിതാക്കള്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് .

Read more topics: student, died
English summary
school student died in koothattukulam

More News from this section

Subscribe by Email