Wednesday November 14th, 2018 - 2:05:am
topbanner

ആഗസ്റ്റ് 29ന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

RA
ആഗസ്റ്റ് 29ന് തന്നെ സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തൃശൂര്‍: ഓണാവധിക്കു ശേഷം ആഗസ്റ്റ് 29 ന് തന്നെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് .ഒന്നാം പാദ വാർഷിക പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തിൽ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ആഗസ്റ്റ് 31 നുള്ളിൽ അവരവരുടെ സ്കൂളുകളിൽ വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്.

അടുത്ത ദിവസങ്ങളിൽ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകളിലെ വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതിരിക്കാൻ മറ്റു സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

Read more topics: school, opening, date
English summary
school opening date
topbanner

More News from this section

Subscribe by Email