Wednesday April 25th, 2018 - 11:34:pm
topbanner

മലപ്പുറത്ത് കുട്ടികള്‍ക്ക് എംആര്‍ വാക്‌സിന്‍ നല്‍കിയതിന് പ്രധാന അധ്യാപകന് മര്‍ദ്ദനം

suji
മലപ്പുറത്ത് കുട്ടികള്‍ക്ക് എംആര്‍ വാക്‌സിന്‍ നല്‍കിയതിന് പ്രധാന അധ്യാപകന് മര്‍ദ്ദനം

എംആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന് പ്രധാന അധ്യാപകനെ മര്‍ദ്ദിച്ചു.പൊന്നാനി ഫിഷറീസ് എള്‍പി സ്‌കൂള്‍ അധ്യാപകന് നേരെയാണ് മര്‍ദ്ദനമുണ്ടായത് .സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതിന് പ്രധാന അധ്യാപകന്‍ സെയ്തലവിയെ ഒരു രക്ഷിതാവാണ് മര്‍ദ്ദിച്ചത്.

മുമ്പ് രണ്ടു തവണ രക്ഷിതാക്കളെ വിളിച്ച് ബോധവത്കരണ ക്ലാസുകള്‍ നടത്തിയെങ്കിലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാന്‍ പലരും തയ്യാറായില്ല .കഴിഞ്ഞ ദിവസം നഗര സഭാ ചെയര്‍മാന്‍ സ്വന്തം കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി മാതൃക കാണിച്ചതോടെ കുറച്ച് പേരെങ്കിലും ഇതിന് മുന്നോട്ട് വരികയായിരുന്നു.

Read more topics: malappuram, m r vaccine
English summary
school head master threat to give mr vaccine to student

More News from this section

Subscribe by Email