Sunday November 18th, 2018 - 5:57:pm
topbanner

മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ സംസ്ഥാനത്ത് പിടിയില്‍; രാവിലെ മുതല്‍ മദ്യലഹരിയില്‍

NewsDesk
മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച 25 ഡ്രൈവര്‍മാര്‍ സംസ്ഥാനത്ത് പിടിയില്‍; രാവിലെ മുതല്‍ മദ്യലഹരിയില്‍

കൊച്ചി: ഏറ്റവും സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കുന്നത് രാവിലെ മുതല്‍ മദ്യലഹരിയിലുള്ള ഡ്രൈവര്‍മാര്‍. വെള്ളിയാഴ്ച രാവിലെ സംസ്ഥാനത്തിന്റെ പലഭാഗത്തുമായി നടന്ന പരിശോധനയില്‍ പിടിയിലായത് 25 ഡ്രൈവര്‍മാരാണെന്ന് റിപ്പോര്‍ട്ട്.

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലാണ് വെള്ളിയാഴ്ച രാവിലെ പോലീസ് പ്രത്യേക പരിശോധന നടത്തിയത്. പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതല്‍ ഡ്രൈവര്‍മാര്‍ കുടുങ്ങിയേക്കുമെന്നും പോലീസ് പറഞ്ഞു.

ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നുണ്ടെന്നും കുട്ടികളോട് മോശമായി പെരുമാറുന്നുവെന്നും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഐ.ജി പി വിജയന്‍ പറഞ്ഞു.

Read more topics: school, bus, driver, kerala
English summary
25 school bus drivers caught drunk in kerala
topbanner

More News from this section

Subscribe by Email