Sunday November 18th, 2018 - 9:50:am
topbanner

ഒന്നാം ക്ലാസ് പ്രായം കേന്ദ്രത്തിന് ആറ്, കേരളത്തിന് അഞ്ച്

akhila
ഒന്നാം ക്ലാസ് പ്രായം കേന്ദ്രത്തിന് ആറ്, കേരളത്തിന് അഞ്ച്

തൃശ്ശൂര്‍: ഒന്നാം ക്ലാസില്‍ കുട്ടിയെ ചേര്‍ക്കേണ്ട പ്രായം കേന്ദ്രത്തിന് ആറ്, കേരളത്തിന് അഞ്ച്. നിലവില്‍ സംസ്ഥാനത്ത് രണ്ടു പ്രായത്തിലും കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നുണ്ട്. ആറു വയസ്സില്‍ ചേര്‍ക്കുന്ന രീതിയാണ് കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ കൂടുതലും.

കേരള എജുക്കേഷന്‍ റൂള്‍സ് (കെ.ഇ.ആര്‍.) പ്രകാരമാണ് കേരളത്തില്‍ അഞ്ചുവയസ്സ് എന്ന നിബന്ധന നിലവിലുള്ളത്. ജൂണ്‍ ഒന്നിന് അഞ്ച് വയസ്സ് തികഞ്ഞ കുട്ടിയെ ഒന്നില്‍ ചേര്‍ക്കാം. ആറുമാസം വരെ ഇളവുകൊടുക്കാം. നാലരവയസ്സുള്ള കുട്ടിയാണെങ്കില്‍ എ.ഇ.ഒ.യ്ക്ക് ഇളവു നല്‍കാം. എന്നാല്‍, ദേശീയ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസില്‍ ചേരേണ്ട പ്രായം ആറുവയസ്സാണ്.

ആറു മുതല്‍ 14 വരെ സൗജന്യ വിദ്യാഭ്യാസം കൊടുക്കണമെന്ന് ദേശീയ നിയമത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് അതത് സംസ്ഥാനങ്ങളുടെ സാഹചര്യത്തിനനുകൂലമായി മാറ്റങ്ങള്‍ വരുത്താമെങ്കിലും പൂര്‍ണമായി വ്യതിചലിക്കാന്‍ പാടില്ല. ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിനും വര്‍ഷങ്ങള്‍ക്കു മുമ്പേയുള്ളതാണ് കെ.ഇ.ആര്‍. അവകാശ നിയമം വന്നശേഷം ഒന്നാം ക്ലാസ് പ്രായത്തില്‍ കേരളം മാറ്റം വരുത്തിയില്ല.

എന്നാല്‍, കേന്ദ്രനിയമം പാലിച്ചല്ല സംസ്ഥാനത്ത് ആറാം വയസ്സില്‍ രക്ഷിതാക്കള്‍ കുട്ടിയെ ഒന്നില്‍ ചേര്‍ക്കുന്നത്. മൂന്നാം വയസ്സില്‍ അങ്കണവാടി അല്ലെങ്കില്‍ പ്ലേ സ്‌കൂള്‍. നാലാം വയസ്സില്‍ എല്‍.കെ.ജി. അഞ്ചാം വയസ്സില്‍ യു.കെ.ജി. കഴിഞ്ഞ് ഒന്നാം ക്ലാസില്‍ വരുമ്പോഴേക്കും കുട്ടിക്ക് ആറുവയസ്സാകും. ഇപ്പോള്‍ സ്‌കൂള്‍ പ്രവേശനത്തിന് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായതോടെ ആറാം വയസ്സില്‍ കുട്ടികള്‍ ചേരുന്നതായി തെളിഞ്ഞു.

മുമ്പ് പ്രായം വ്യത്യാസപ്പെടുത്തി കുട്ടിയെ ചേര്‍ത്തിരുന്നു. പ്രായം കുറഞ്ഞാലും കൂടിയാലും പ്രഥമാധ്യാപകന്‍ പറയുന്ന വയസ്സാണ് രജിസ്റ്ററിലുണ്ടായിരുന്നത്. മുമ്പ് പ്രായം വ്യത്യാസപ്പെടുത്തി കുട്ടിയെ ചേര്‍ത്തിരുന്നു. പ്രായം കുറഞ്ഞാലും കൂടിയാലും പ്രഥമാധ്യാപകന്‍ പറയുന്ന വയസ്സാണ് രജിസ്റ്ററിലുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ കുട്ടികള്‍ അഞ്ചാം വയസ്സില്‍ തന്നെ ഗ്രഹണ ശേഷിയുള്ളവരാണെന്നതിനാല്‍ ആറാം വയസ്സില്‍ ഒന്നില്‍ ചേര്‍ത്ത് ഒരു വര്‍ഷം പാഴാക്കരുതെന്ന് അഭിപ്രായവും ഉയര്‍ന്നുണ്ട്.

Read more topics: school, age
English summary
school admission age
topbanner

More News from this section

Subscribe by Email