Friday March 22nd, 2019 - 8:09:pm
topbanner
topbanner

എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം :അറസ്റ്റിലായ പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍

RA
എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം :അറസ്റ്റിലായ പ്രതികള്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ എസ്ബിഐ ട്രഷറി ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ പോലീസ് പിടികൂടി റിമാന്‍ഡ് ചെയ്ത പ്രതികളെ സസ്‌പെന്‍ഡ് ചെയ്തു. യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി എ.അശോകന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.വി.ഹരിലാല്‍എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പ്രതികളായവരെ ഓഫീസില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്ന് പൊലീസ് നിര്‍ദ്ദേശം നല്‍കിയതിനു പിന്നാലെ ആയിരുന്നു സസ്‌പെന്‍ഷന്‍. അതേസമയം കേസിലെ മുഖ്യപ്രതികളായ അനില്‍ കുമാര്‍ (സിവില്‍ സപ്ലൈസ്), അജയകുമാര്‍, ശ്രീവല്‍സന്‍, ബിജു രാജ്, വിനുകുമാര്‍ എന്നിവരെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സിപിഎം ആഭിമുഖ്യമുളള എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് പിടിയിലായവര്‍.

 

Read more topics: sbi bank, attack case, suspension
English summary
sbi bank attack case suspension
topbanner

More News from this section

Subscribe by Email