Monday September 24th, 2018 - 11:25:pm
topbanner

പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈന്‍; ഒമ്പത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാം

akhila
പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കായി ആഗോള ഹെല്‍പ്പ്‌ലൈന്‍; ഒമ്പത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാം

തൃശ്ശൂര്‍: പീഡനമനുഭവിക്കുന്ന പുരുഷന്മാര്‍ക്കായി സൗജന്യ നിയമസഹായം നല്കുന്നതിനായി ആഗോള ഹെല്‍പ്പ്‌ലൈന്‍ സംവിധാനം.

ഇന്ത്യയിലെ ഒമ്പത് ഭാഷകളില്‍ പ്രശ്‌നങ്ങള്‍ പങ്കുവെക്കാം. ഹെല്‍പ്പ്ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും. കേരളത്തില്‍ ഇതിന്റെ സഹായത്തിനായി പ്രവര്‍ത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. 'സേവ് ഇന്ത്യന്‍ ഫാമിലി' എന്ന കൂട്ടായ്മയാണ് ഹെല്‍പ്പ്‌ലൈന്‍ തുടങ്ങിയത്.

വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് 'സേവ് ഇന്ത്യന്‍ ഫാമിലി'. ഈ കൂട്ടായ്മയുടെ കൂടുതല്‍ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്പതുമേഖലകളായാണ് തിരിച്ചിരിക്കുന്നത്.

ഹെല്‍പ്പ്‌ലൈനില്‍ വിളിച്ച് ഒമ്പത് അമര്‍ത്തിയാല്‍ മലയാളത്തില്‍ മറുപടി കിട്ടും. കേരളത്തില്‍ ഏഴുപേരാണ് ഹെല്‍പ്പ്‌ലൈന്‍ സേവനത്തിനുള്ളത്. ഹെല്‍പ്പ്‌ലൈന്‍ തിരക്കിലായാല്‍ പരാതിയും പ്രശ്‌നങ്ങളും വോയ്‌സ് മെയില്‍വഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാല്‍ പ്രവര്‍ത്തകര്‍ തിരിച്ചുവിളിക്കും.

പുരുഷന്മാര്‍ക്ക് എതിരായ നിയമങ്ങളില്‍ കുടുങ്ങുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗജന്യസേവനമാണ് നല്കുന്നത്. പുരുഷന്മാര്‍ക്ക് അര്‍ഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്കുകയാണ് ഹെല്‍പ്പ്‌ലൈനിന്റെ ലക്ഷ്യം. പരാതികളില്‍ പുരുഷന്റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമാണ് സഹായം കിട്ടുക.

ഹെല്‍പ്പ്‌ലൈനിലേക്ക് ഒന്നരലക്ഷത്തിലധികം പേര്‍ വിളിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. നമ്പര്‍: 88824 98498.

Read more topics: men, helpline
English summary
save indian family men helpline
topbanner

More News from this section

Subscribe by Email