Monday September 24th, 2018 - 3:33:pm
topbanner

ശനിയാഴ്ച പിറവത്ത് ഹര്‍ത്താല്‍

RAJANI
ശനിയാഴ്ച പിറവത്ത് ഹര്‍ത്താല്‍

പിറവം: ബിജെപി പവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച പിറവത്ത് ഹര്‍ത്താല്‍.ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് പിറവത്ത് സംഘര്‍ഷമുണ്ടായത്. ആശുപത്രിക്കവലയ്ക്ക് സമീപമുള്ള ടൂ വീലര്‍ വര്‍ക്ക്‌ഷോപ്പില്‍ ജോലി ചെയ്തിരുന്ന ആര്‍എസ്എസ് മുന്‍ കാര്യവാഹക് വിനോദിനെ നാലംഗ സംഘം മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

മുഖംമൂടി ധരിച്ചെത്തിയ സംഘം ഇരുമ്പ് ദണ്ഡും, പട്ടികക്കഷ്ണങ്ങളുമായി മര്‍ദിച്ചുവെന്നാണ് ബിജെപിയുടെ ആരോപണം. കൈകളും കാലുമൊടിഞ്ഞ വിനോദിനെ പിറവം ജെഎംപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read more topics: saturday, piravam, bjp, harthal
English summary
saturday piravam bjp harthal
topbanner

More News from this section

Subscribe by Email