Thursday August 16th, 2018 - 6:11:pm
topbanner

കാക്കിക്കുള്ളിൽ ചുവപ്പ് ധരിച്ച് പോലീസ് ക്രിമിനലുകളെപ്പോലെ പെരുമാറി: സതീശൻ പാച്ചേനി

rajani v
കാക്കിക്കുള്ളിൽ ചുവപ്പ് ധരിച്ച് പോലീസ് ക്രിമിനലുകളെപ്പോലെ പെരുമാറി: സതീശൻ പാച്ചേനി

മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊല ചെയ്ത കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മട്ടന്നൂർ സി.ഐ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ക്രിമിനലുകളെക്കാളും മോശപ്പെട്ട രീതിയിലാണ് നേരിട്ടത്.കാക്കിക്കുള്ളിൽ ചുവപ്പ് ധരിക്കുന്ന ഒരു വിഭാഗം പോലിസ് ഉദ്യോഗസ്ഥൻമാർ ക്രിമിനലുകളെപ്പോലും നാണിപ്പിക്കുന്ന രൂപത്തിൽ അക്രമണങ്ങൾ നടത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കാലാവധി കഴിഞ്ഞ മാരക ദൂഷ്യഫലങ്ങൾ ഉളവാക്കുന്ന ഗ്രനേഡുകൾ പ്രയോഗിച്ചു.

ഗ്രനേഡ് പൊട്ടിയിരുന്നു എങ്കിൽ ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകുമായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി നില്ക്കുന്നതിന് നടുവിലേക്കാണ് ഗ്രനേഡ് എറിയുന്നത്. ഭീകരരോട് പോലും ചെയ്യാത്ത ക്രൂരതയാണ് പോലീസ് ചെയ്തത്.ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ തുരുമ്പിച്ച ഇരുമ്പ് കമ്പികളും, വടിയും കല്ലുകളും മറ്റും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കുകയാണ് പോലിസ് ചെയ്തത്. നിയമപാലകർ മാർക്സിസ്റ്റ് വിധേയത്വത്തിൽ ക്രിമിനലുകളെപ്പോലെ അഴിഞ്ഞാടിയാൽ കയ്യും കെട്ടി നോക്കിയിരിക്കില്ല.

സി.ഐ. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് ലാത്തിച്ചാർജിലും കല്ലേറിലും ഏഴോളം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. സംഘർഷത്തിൽ ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന് തലയ്ക്ക് പരിക്കേറ്റു. കണ്ണൂർ മാധവറാവു സിന്ധ്യ ആശുപത്രിയിൽ ചികിത്സ തേടി.

ഡി സി സി ജനറൽസെക്രട്ടറി രജിത്ത് നാറാത്ത് ,കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസിൻ മജീദ്, പ്രശാന്ത് കൊതേരി, എം.കെ. വിനോദ് കുമാർ, ഷിജു ആലക്കാടൻ, അശ്വിൻ മട്ടന്നൂർ എന്നിവർക്ക് പരിക്കേറ്റത്.പരിക്കേറ്റവരെ മട്ടന്നൂരിലെയും കണ്ണൂരിലെയും തലശേരിയിലെയും വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊലപാതകകേസിലെ പ്രതികളെ പിടികൂടാതെ നിയമ സംവിധാനത്തെ സ്വയം പരിഹാസ്യമാക്കുന്ന പോലിസ് ഈ നാടിന് നാണക്കേടാണെന്നും ജനാധിപത്യ മാർഗ്ഗത്തിൽ നീതിക്ക് വേണ്ടി പോരാടിയവരെ അടിച്ചമർത്താനും അക്രമിക്കാനും തയ്യാറായത് പ്രതിക്ഷേധാർഹമാണ്. ഇത്തരം നടപടികൾ ഗുരുതരമായ ഭവിഷ്യത്ത് ക്ഷണിച്ച് വരുത്തുമെന്ന് ഓർക്കുന്നത് നല്ലതായിരിക്കുമെന്നും ഡി.സി.സി.പ്രസിഡണ്ട് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.

 

Read more topics: satheesanpacheni, critized, police
English summary
satheesanpacheni critized police
topbanner

More News from this section

Subscribe by Email