Thursday December 13th, 2018 - 12:38:am
topbanner

ഭക്തരെ ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്; ഹൈന്ദവ സംഘടനകള്‍ ആയതു കൊണ്ടാണ് സംയമനം പാലിക്കുന്നതെന്ന് ശശികല

JB
ഭക്തരെ ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നത്; ഹൈന്ദവ സംഘടനകള്‍ ആയതു കൊണ്ടാണ് സംയമനം പാലിക്കുന്നതെന്ന് ശശികല

പത്തനംതിട്ട: ഹൈന്ദവ സംഘടനകള്‍ ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ സംയമനത്തോടെയുള്ള പ്രതിഷേധം നടക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. പോലീസ് നടപടി എന്തിന് വേണ്ടിയാണെന്ന് മനസ്സിലാവുന്നില്ല. ഭക്തരെ ഭയപ്പെടുത്താനാണ് പോലീസ് ശ്രമിക്കുന്നതെന്നും ശശികല പറഞ്ഞു.

നാമജപ പ്രതിഷേധം മാത്രമാണ് നടക്കുന്നത്. ഭക്തര്‍ അവരുടെ വിഷമം തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇത് അഭ്യര്‍ഥനരൂപത്തിലുള്ള സമരം മാത്രമാണ്. പിന്തിരിയാന്‍ വേണ്ടി തൃപ്തി ദേശായിയുടെ കാല്‍ പിടിക്കാന്‍ പോലും താന്‍ തയ്യാറായിരുന്നുവെന്നും ശശികല പറഞ്ഞു.

തിരിച്ച് പോവൂ എന്ന് പറഞ്ഞ് പ്രായമായ മാളികപ്പുറങ്ങള്‍ കാല് പിടിച്ച് അഭ്യര്‍ഥിക്കാന്‍ പോലും തയ്യാറായിരുന്നു. അയ്യപ്പഭക്തയല്ലാത്ത അവര്‍ ശബരിമലയില്‍ തൊഴാനായി വന്നതല്ല. അവര്‍ ക്രെഡിറ്റ് എടുക്കാന്‍ വേണ്ടി മാത്രമാണ് വന്നതെന്നും ശശികല കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശശികല. കര്‍ശനമായ പോലീസ് നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ശശികല ദര്‍ശനം നടത്തിയത്.

 

 

Read more topics: sasikala, aganist, police,
English summary
sasikala aganist police
topbanner

More News from this section

Subscribe by Email