Wednesday April 24th, 2019 - 1:58:am
topbanner
topbanner

'മര്യാദയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വമായ ശ്രേഷ്ഠതയാണ്'; നിര്‍മലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂര്‍

JB
'മര്യാദയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വമായ ശ്രേഷ്ഠതയാണ്'; നിര്‍മലാ സീതാരാമന് നന്ദി പറഞ്ഞ് ശശി തരൂര്‍

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെ കാണാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ എത്തി. ശശി തരൂര്‍ ട്വീറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ഫോട്ടോ പങ്കുവെച്ചാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ,

'കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കുകള്‍ക്ക് ഇടയിലും നിര്‍മല സീതാരാമന്‍ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ എത്തിയത് ഉള്ളില്‍ തട്ടി. മര്യാദയെന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപൂര്‍വമായ ശ്രേഷ്ഠതയാണ്. അത്തരമൊരു സവിശേഷത അവരില്‍ കാണാന്‍ കഴിഞ്ഞത് മഹത്തരമാണ്'- ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

 

English summary
sasi tharoor thanaks to nirmala seethraman
topbanner

More News from this section

Subscribe by Email