Thursday May 23rd, 2019 - 9:08:am
topbanner
topbanner

സർക്കാരിനെ മലർത്തിയടിച്ചു ശശികല ടീച്ചർ

binipremraj
സർക്കാരിനെ മലർത്തിയടിച്ചു ശശികല ടീച്ചർ

തിരുവന്തപുരം: തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം ഇന്നലെ വൈകുന്നേരം ഭക്തജന സാഗരമായി മാറി .സര്‍ക്കാരിനെയും പിണറായിയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുളളതായിരുന്നു ശശികലടീച്ചറുടെ പ്രസംഗം. ആചാരലംഘനം നടത്താന്‍ പ്രേരിപ്പിക്കുന്ന സര്‍ക്കാരിന്റെ വ്യത്തികെട്ട മുഖത്തെ വലിച്ചു കീറുകയായിരുന്നു ശശികല ടീച്ചര്‍ തന്റെ പ്രസംഗത്തിലൂടെ. ഓരോ ഭക്തജനങ്ങളുടെയും ഹ്യദയത്തില്‍നിന്നുയരുന്ന ഭക്തിയുടെ ധാര്‍മ്മിക സമരമായിരുന്നു ഇന്നലെ പുത്തിരിക്കണ്ടം മൈതാനത്ത് നടന്നത്.

ഒ രാജഗോപാല്‍ എം.എല്‍.എ, ഗുരുസ്വാമി ചിതാന്ദസ്വാമി, പുരുഷോത്തമ തീര്‍ഥ, അംബികാന്ദ സ്വാമി, മൂകാംബിക താന്ത്രിക വിദ്യാപീഠത്തിന്റെ സ്ഥാപകന്‍ ബ്രഹ്മശ്രീ ജയചന്ദ്രന്‍ പോറ്റി, തിരുവനന്തപുരം ശബരിമല കര്‍മ്മ സമതി പ്രസിഡണ്ട് ഗോശാല വിഷ്ണു നമ്പൂതിരി, സുകുമാരന്‍ ആശാരി, പാച്ചല്ലൂര്‍ അശോകന്‍, കേരള വിശ്വ കര്‍മ്മ സെക്രട്ടറി ഗോദവര്‍മ്മ, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, കരമന ജയചന്ദ്രന്‍ തുടങ്ങി ഒട്ടനവധി സാമുദായിക സംഘടനാ നേതാക്കളും സംവിധായകന്‍ വിജി തമ്പിയും സന്നിഹിതരായിരുന്നു.

അധ്യക്ഷ പ്രഭാഷണത്തിനായി വിജി തമ്പി എഴുന്നേറ്റപ്പോള്‍ സദസ്സ് ഒന്നടങ്കം സ്വാമി ശരണം വിളിച്ചു. ഇവിടെ നടക്കുന്നത് ധാര്‍മ്മിക സമരം ആണെന്നും. വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ധര്‍മ്മ യുദ്ധമാണ് നടക്കുന്നതെന്നും വിജി തമ്പി പറഞ്ഞു. ആചാരങ്ങളെ നിസ്സാര വല്‍ക്കരിച്ചു കൊണ്ട് ക്ഷേത്ര കാര്യങ്ങളിലും മറ്റും അവിശ്വാസികളുടെ കടന്നു കയറ്റമാണ് ഇന്ന് നാം കാണുന്നത.് വളരെ നാള്‍ മുന്‍പ് തന്നെ ഹിന്ദു മത വിശ്വാസികളെ ഒരുമിച്ചു നിര്‍ത്താന്‍ ഹിന്ദു നേതാക്കള്‍ പരിശ്രമിച്ചിരുന്നു.

എന്നാല്‍ ഇന്ന് ഹിന്ദുക്കളില്‍ വിളളല്‍ ഇല്ല. ശശികല ടീച്ചറുടെ ശ്രമത്തിന് വിജയം കണ്ടെത്തിയത് ഇപ്പോഴാണ്. ആക്റ്റിവിസ്റ്റ് ആയ ആളുകളെ കൊണ്ടുവന്നു ശബരിമല തകര്‍ക്കാമെന്നു അവിശ്വാസികള്‍ കരുതി. എന്നിട്ടു എന്ത് പറ്റി..? യുവതികള്‍ ആര്‍ക്കും തന്നെ പ്രേവേശിക്കാന്‍ പറ്റിയില്ല. അത് അയ്യപ്പന്‍ വിചാരിക്കണം. അയ്യപ്പന്‍ വിചാരിച്ചാല്‍ അവര്‍ക്കു കടക്കാന്‍ കഴിയുമായിരുന്നു. അപ്പോള്‍ അയ്യപ്പന്‍ അത് ആഗ്രഹിക്കുന്നില്ല. ഇത് കലിയുഗം ആണ് ഓരോ യുഗത്തിലും ഓരോ ജന്മ ഉദ്ദേശം ഉണ്ട്. ജനങ്ങളിലൂടെയാണ് ഭഗവാന്‍ സത്യവും നീതിയും ധര്‍മ്മവും നടപ്പിലാക്കുന്നതെന്നും വിജി തമ്പി പറഞ്ഞു. സിനിമയിലെ പല തമാശ രംഗങ്ങള്‍ ഇതിനിടയില്‍ കോര്‍ത്തിണക്കിയത് സദസ്സിനെ ഹരം കൊള്ളിച്ചു.

പത്തുദിവസത്തെ പരിശ്രമം കൊണ്ട് പുത്തരിക്കണ്ടം മൈതാനം ജന സാഗരമായെങ്കില്‍ നിങ്ങളുടെ ആശങ്കയും പരിശ്രമവും എത്ര ഉണ്ടെന്നു മനസിലാകും എന്ന് പറഞ്ഞു കൊണ്ടായിരുന്നു ശശികലടീച്ചര്‍ പ്രസംഗത്തിന് തുങ്ങിയത്. 1947 ആഗസ്ത് 15 ന് അര്‍ധരാത്രി ഇന്ത്യക്കു സ്വാതന്ത്യം കിട്ടി. 1950 ജനുവരി 26 നു പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി ഭരണഘടനാ നിലവില്‍ വന്നു.അതില്‍ ജനാധിപത്യ രാഷ്ട്രം എന്നാണ് എഴുതി പിടിപ്പിച്ചത്. അതായതു അധികാരവും അവകാശവും ജനങ്ങള്‍ക്ക് എന്നാണ്.

അതാണോ ഇവിടെ നടക്കുന്നത്.? ശബരിമലയെ തകര്‍ക്കാന്‍ സി.പി.എം ശ്രമിച്ചു. ഭക്തര്‍ വരാന്‍ പേടിക്കുന്ന യുദ്ധക്കളമാക്കി ശബരിമലയെ മാറ്റി. ശബരിമലയുടെ അധികാരം പിടിച്ച് പറിക്കാന്‍ നോക്കി. എന്നിട്ട് എന്ത് നേടി അവര്‍..? ഭക്തര്‍ തന്നെയാണ് അവകാശികള്‍ എന്ന് ബോധ്യപ്പെട്ടു. ഇന്നും പരിശുദ്ധിയോടെ ഭഗവാന്‍ യോഗനിദ്രയിലാണ്.

ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്ക് വേണ്ടത് ആര്‍ത്തവ രക്തമാണ്. ബാക്കിയെല്ലാം ആയി ഈ ചുവപ്പിന്റെ കറ യുടെ കുറവും കൂടിയേ ഉള്ളു. കേരളം മുഴുവനും അവരുടെ കൈയില്‍ എത്തി എന്നായിരുന്നു ധാരണ. ഭക്തിക്ക് മുന്നില്‍, ഹിന്ദു ഐക്യത്തിന് മുന്നില്‍ ഇവര്‍ ഒന്നുമല്ല എന്ന് മനസിലായി.

സഖാവെ ..നിങ്ങള്‍ക്ക് ഞങ്ങളെ മനസിലായിട്ടില്ല അറുപതു ദിവസം ആയാലും അറുപതു വര്‍ഷം ആയാലും സന്നിധാനം വിശ്വാസികള്‍ കാക്കും. വിധി എന്ത് തന്നെ ആയാലും ആചാര ലംഘനം നടക്കില്ല. ആചാരത്തിന്റെ അവസാന വാക്ക് ഭക്തര്‍ ആണ്. ഇത് അഹങ്കാരം അല്ല അഹംഭാവം അല്ല, ഉള്ളില്‍ ഉള്ള ഭക്തിയാണ്. ചെവിയില്‍ നുള്ളിക്കോ പിണറായി.... നമ്മുക്ക് കാണാം...

ഇതുവരെ ആചാരം മാത്രമാണ് പോയത്.. ഇപ്പോള്‍ ശബരിമലയും പോയി. ശബരിമല ഹിന്ദു ക്ഷേത്രം അല്ല ബുദ്ധ ക്ഷേത്രം ആണെന്ന്.. നാളെ ഏതെങ്കിലും രെഹ്ന ഫാത്തിമമാരെ കൊണ്ട് വന്ന് വിഗ്രഹം അവിടെ ഇല്ലെന്നു പറഞ്ഞു നിങ്ങള്‍ കേസ് കൊടുക്കൂമോ ??, നട്ട പാതിരായ്ക്ക് ഡാം തുറന്നു വിട്ട് ജനങ്ങളെ മുക്കി കൊന്നത് മറയ്ക്കാന്‍ വേണ്ടി ശബരിമലയില്‍ പ്രശ്‌നം ഉണ്ടാക്കി. കേട്ടില്ലേ ഇപ്പോള്‍ സഖാവ് പറയുകയാണ് തന്ത്രിക്കു പണി അറിയില്ല എന്ന്.. തന്ത്രിയുടെ പണി തന്ത്രി ചെയ്‌തോളും, മന്ത്രിയുടെ പണി മന്ത്രി ചെയ്താല്‍ മതി.. അതിനു ആദ്യം പണി പടിക്കണം അതിനു പള്ളികൂടത്തില്‍ പോകാതെങ്ങനെയാണ് മന്ത്രി പണി നടത്തുന്നത്...?

 ഇവിടെ തന്ത്രി ആരാ? മന്ത്രിയുടെ കൂലിക്കാരനോ? ആക്ഷേപം എറ്റു വാങ്ങാന്‍ മാത്രം ജനത. ക്ഷമയുടെ നെല്ലിപ്പലക കണ്ടു.. വിജയാ.. ഇനി പറ്റില്ല. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിന് വന്ന കോടതി വിധിയുടെ മറവില്‍ നമ്മളെ വേട്ടയാടുകയാണ്. കോടതി ആണോ ഉത്തരവാദി..? അല്ല കേരളഗവണ്മെന്റ് ആണ് ഉത്തരവാദി. വൈശാഖ മാസത്തില്‍ കൊട്ടിയൂരില്‍ സ്ത്രീകള്‍ പോകില്ല, ആറ്റുകാലില്‍ പുരുഷന്‍മാര്‍ പൊങ്കാലയിടില്ല..അതും വേണമെന്ന് പറയുമോ ഈ വിജയന്‍..? ലോട്ടറി ടിക്കറ്റുവില്‍പ്പനക്കാരെ പോലെയാണ് പറയുന്നത്. കടന്നു വരൂ, കടന്നു വരൂ, സ്ത്രീകള്‍ കടന്നുവരു ശബരിമലയില്‍..നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം.

കോടതി വിധി വന്നതിനു ശേഷം സ്ത്രീകള്‍ക്ക് ടോയിലെറ്റും സുരക്ഷയും ഒരുക്കാനുള്ള ഓട്ടത്തിലായിടുന്നു സര്‍ക്കാര്‍. എന്തെ, ഇതിനു മുന്‍പ് വന്ന പത്തിനും അന്‍പതിനും ഇടയില്‍ ഉള്ളവര്‍ സ്ത്രീ വര്‍ഗ്ഗത്തില്‍ പെട്ടവരല്ലേ??അവര്‍ക്കു ഇതൊന്നും വേണ്ടായിരുന്നോ ??...

തിരുവനതപുരത്ത് ഒരു എം.പി ഉണ്ട്.. സ്ത്രീകളെ മൊത്തം പഠിച്ച തരൂര്‍ ..അതേ ശശി തരൂര്‍. ഇനി സ്ത്രീകളെ അവിടെ കൊണ്ടുവരാന്‍ എന്തൊരു ഉത്സാഹം ആണെന്നോ. പിന്നെ കോണ്‍ഗ്രസ്സിനെ കുറ്റം പറഞ്ഞു കൂടാ അവര്‍ വിശ്വാസികള്‍ക്കൊപ്പം ഉണ്ടായിരുന്നു..എപ്പോള്‍?? നട അടച്ചപ്പോള്‍...നട അടയ്ക്കുമ്പോള്‍ അവര്‍ വായ് തുറക്കും. കാവി ഉടുത്ത പണ്ഡിതന്‍മാര്‍ ഇപ്പോള്‍ സി.പി.എം ല്‍ ഉണ്ട്. സന്ദീപാനന്ദ സ്വാമിയുടെ പോക്കറ്റില്‍ ആണല്ലോ ഇവര്‍.ഫ്യൂഡലിസത്തിന്റെ ഉച്ചിഷ്ടം ഭുജിക്കുന്നവരാണ് പന്തളം കൊട്ടാര അധികൃതരെങ്കില്‍ കഴിഞ്ഞ മണ്ഡലകാലം അവസാനിച്ച ശേഷം താക്കോല്‍ എകെജി സെന്ററില്‍ കൊണ്ടുപോയാല്‍ പോരേ, എന്തിന് കൊട്ടാരത്തിനു കൈമാറി. ആചാരാനുഷ്ഠാനങ്ങള്‍ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ കാല്‍ച്ചുവട്ടില്‍ അടിയറവയ്ക്കാനുള്ളതല്ലെന്നും ശശികല പറഞ്ഞു.

Read more topics: sashikala, teachers, speech,
English summary
sashikala teachers speech
topbanner

More News from this section

Subscribe by Email